വാർണറെ എഴുതിതള്ളുന്നവർക് നിരാശ മാത്രമായിരിക്കും ഫലം, മുന്നറിയിപ്പുമായി മാക്‌സ്‌വെൽ

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (19:47 IST)
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണർമാരിൽ ഒരാളാണെങ്കിലും സമീപകാലത്തായി തന്റെ പഴയപ്രകടനങ്ങളുടെ നിഴലിലാണ് ഓസീസ് താരം ഡേവിഡ് വാർണർ. മോശം പ്രകടനത്തെ തുടർന്ന്  ഇത്തവണത്തെ ലോകകപ്പ് ടീമിൽ നിന്ന് പോലും താരം പുറത്താകുമെന്ന് കരുതിയിരുന്നുവെങ്കിലും ലോകകപ്പ് ടീമിലെ ഓപ്പണർ വാർണർ തന്നെയാണ്.
 
എന്നാൽ ആദ്യ രണ്ട് സന്നാഹമത്സരങ്ങളിൽ നിന്നുമായി വെറും ഒരു റൺസ് മാത്രമാണ് വാർണർ നേടിയത്. എങ്കിലും വാർണർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലമമെന്നാാണ് മാക്‌സി പറയുന്നത്. ''മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന താരമാണ് വാര്‍ണര്‍. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവർക്ക് നിരാശ മാത്രമായിരിക്കും സംഭവിക്കുകയെന്ന് മാക്‌സ്‌വെൽ പറയുന്നു.
 
വലിയ മത്സരങ്ങളില്‍ അദ്ദേഹം ഫോമിലേക്ക് മടങ്ങിയതെത്തും. മോശം സമയം എല്ലാ താരങ്ങള്‍ക്കുമുണ്ടാകും. അത്തരമൊരു സമയത്തിലൂടെയാണ് വാര്‍ണര്‍ പോയികൊണ്ടിരിക്കുന്നത്. എങ്കിലും ടീമിലെ അവിഭാജ്യ ഘടകമാണ് വാർണർ. മാക്‌സ്‌വെൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments