ഹാർദ്ദിക്കിനൊപ്പമുള്ള സുന്ദരിയാരാണ്? പ്രാചി സോളങ്കിയെ തിരെഞ്ഞ് സോഷ്യൽ മീഡിയ

അഭിറാം മനോഹർ
വെള്ളി, 12 ജൂലൈ 2024 (15:07 IST)
Prachi Solanki
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും തമ്മില്‍ വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഐപിഎല്‍ 2024ന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നത്. വിഷയത്തില്‍ ഇരുവരും പരസ്യമായി പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും ടി20 ലോകകപ്പ് നേടിയ ശേഷം നടാഷ ഹാര്‍ദ്ദിക്കിന് ആശംസകള്‍ നേര്‍ന്നില്ല എന്നതും ടി20 ലോകകപ്പ് വിജയാഘോഷങ്ങളില്‍ നടാഷ ഹാര്‍ദ്ദിക്കിനൊപ്പം ഉണ്ടായിരുന്നില്ല എന്നതും ഈ സംശയം ബലപ്പെടുത്തുന്നതാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prachi Solanki (@ps_29)

ഹാര്‍ദ്ദിക്കിന്റെ വിവാഹമോചന വാര്‍ത്തകള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുന്നതിനിടെ ഒരു ആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രാചി സോളങ്കി എന്ന പെണ്‍കുട്ടിയാണ് ഹാര്‍ദ്ദിക്കിനൊപ്പം പ്രത്യക്ഷപ്പെട്ടത്. പ്രാചിയുടെ തോളില്‍ കൈവെച്ചുകൊണ്ടുള്ള ഹാര്‍ദ്ദിക്കിന്റെ ചിത്രങ്ങള്‍ പ്രാചിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇവര്‍ പങ്കുവെച്ച വിഡീയോയിലും ചിത്രങ്ങളിലും ഹാര്‍ദ്ദിക് പ്രാചിയെ ചേര്‍ത്ത് പിടിക്കുന്നതായി കാണാം. ആര്‍ക്കെങ്കിലും എന്നെ പിഞ്ച് ചെയ്യാന്‍ കഴിയുമോ എന്ന തലക്കെട്ടോടെയാണ് പ്രാചി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിന് കീഴില്‍ നന്ദിയറിയിച്ച് ഹാര്‍ദ്ദിക് കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ചിത്രങ്ങള്‍ക്ക് കീഴില്‍ ഹാര്‍ദ്ദിക്കും പ്രാചിയും തമ്മില്‍ പ്രണയത്തിലാണോ എന്ന് ആരാധകരില്‍ പലരും ചോദിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia, 4th T20I: നാലാം ടി20 ഇന്ന്, സഞ്ജു കളിക്കില്ല; സുന്ദര്‍ തുടരും

India vs Australia: ടി20 പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യ, സഞ്ജു ഇന്നും പുറത്ത് തന്നെ

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

അടുത്ത ലേഖനം
Show comments