Webdunia - Bharat's app for daily news and videos

Install App

പാണ്ഡ്യ ലക്ഷ്യംവെച്ചത് രണ്ട് സഹതാരങ്ങളെ; വിവാദം ഭയന്ന് പിന്നീട് പിന്മാറി - ഡ്രസിംഗ് റൂമില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം

പാണ്ഡ്യ ലക്ഷ്യംവെച്ചത് രണ്ട് സഹതാരങ്ങളെ; വിവാദം ഭയന്ന് പിന്നീട് പിന്മാറി - ഡ്രസിംഗ് റൂമില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (11:14 IST)
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടത് ആരാധകരെ നിരാശപ്പെടുത്തിയ നിമിഷമായിരുന്നു. തിരിച്ചടിയിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായത് ഹാര്‍ദിക് പാണ്ഡ്യയയുടെ വെടിക്കെട്ട് ബാറ്റിഗാണ്. എന്നാല്‍, മത്സരശേഷം അദ്ദേഹം തന്റെ ഒഫീഷ്യല്‍ പേജിലിട്ട ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

“ എന്തിന് മറ്റുള്ളവരെ പറയുന്നു, നമ്മള്‍ നമ്മളെ തന്നെ തോല്‍പ്പിച്ചതല്ലേ ” - എന്നായിരുന്നു പാണ്ഡ്യയയുടെ ട്വീറ്റ്. മത്സരം കഴിഞ്ഞ ശേഷം 10.15നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്.

പ്രസ്‌താവന വിവാദമാകുമെന്ന് വ്യക്തമായതോടെ താരം രണ്ടു മിനിറ്റിനകം ട്വീറ്റ് ഡിലീറ്റ് ചെയ്‌തുവെങ്കിലും അതിനകം തന്നെ   സംഭവം വൈറലായി. സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ ട്വീറ്റിട്ടാല്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ ഭയന്നാണ് പാണ്ഡ്യ ട്വീറ്റ് ഡിലീറ്റ് ചെയ്‌തതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് തകര്‍ന്നടിഞ്ഞതിന് പിന്നാലെ പാണ്ഡ്യ വാലറ്റത്ത് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍, 43 പന്തില്‍ 76 റണ്‍സുമായി നിന്ന പാണ്ഡ്യയെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. സ്വന്തം വിക്കറ്റ് പോകാതിരിക്കാന്‍ ജഡേഹ ശ്രമിച്ചതാണ് പാണ്ഡ്യയയുടെ പുറത്താകലിന് കാരണം.

ജഡേജയെയും മോശം ബൗളിംഗിലൂടെ കളി പാകിസ്ഥാന് വിട്ടുനല്‍കിയ ജസ്പ്രീത് ബൂമ്രയെയുമാണ് പാണ്ഡ്യ ട്വീറ്റിലൂടെ  ലക്ഷ്യമിട്ടതെന്നാണ് സൂചന.

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിനോദ് കാംബ്ലി ആശുപത്രിയില്‍; അല്‍പ്പം ഗുരുതരമെന്ന് റിപ്പോര്‍ട്ട്

BGT 2024: ഇന്ത്യൻ ക്യാമ്പിൽ പരിക്ക് പേടി; രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു സൂപ്പർ താരത്തിനും പരിക്ക്

'എടാ മോനെ സൂപ്പറല്ലെ?'; മലയാളം പറഞ്ഞ് സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

രാത്രി മുഴുവൻ പാർട്ടി, ഹോട്ടലിൽ തിരിച്ചെത്തുന്നത് രാവിലെ 6 മണിക്ക് മാത്രം, പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

അടുത്ത ലേഖനം
Show comments