ആദ്യ ഇലവനിൽ സഞ്ജുവും, ഓപ്പണിങ്ങിൽ ധവാനൊപ്പം പൃഥ്വി ഷാ: ശ്രീലങ്കക്കെതിരായ ഇന്ത്യൻ ഇലവരെ തിരെഞ്ഞെടുത്ത് ഹർഷ ഭോഗ്ലെ

Webdunia
വ്യാഴം, 27 മെയ് 2021 (21:02 IST)
ജൂലൈയിൽ നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ രണ്ടാം നിര ടീമിനെയാകും ഇന്ത്യ കളിക്കാനിറക്കുക എന്ന വാർത്ത ആവേശത്തോടെയാണ് ഇന്ത്യൻ ആരാധകർ സ്വീകരിച്ചത്. സീനിയർ താരങ്ങൾ ഈ സമയത്ത് ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും എന്നതിനാലാണ് തീരുമാനം. ഇന്ത്യയുടെ സൂപ്പർ താരങ്ങൾ ഇല്ലാതെ ടീം ശ്രീലങ്കക്കെതിരെ മത്സരിക്കുമ്പോൾ ആ ടീമിൽ ആരെല്ലാം ഉൾപ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
 
ഇന്ത്യയുടെ മുൻകാലതാരങ്ങൾ തങ്ങളുടെ ഇലവൻ ആരെല്ലാമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷാ ഭോഗ്ലെയുടെ ഇലവനാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ സീനിയർ താരം ശിഖർ ധവാനും പൃഥ്വി ഷായും ഓപ്പൺ ചെയ്യണമെന്നാണ് ഭോഗ്ലെ പറയുന്നത്. മൂന്നാമനായി സൂര്യകുമാർ യാദവും നാലാമനായി മലയാളി താരം സഞ്ജു സാംസണുമാണ് ടീമിൽ.
 
ഹാർദ്ദിക് പാണ്ഡ്യ,കൃണാൽ പാണ്ഡ്യ,രാഹുൽ തേവാത്തിയ എന്നീ ഓൾറൗണ്ടർമാരും ഭുവനേശ്വർ കുമാർ,ദീപക് ചഹർ,വരുൺ ചക്രവർത്തി എന്നീ ബൗളർമാരും ടീമിലുണ്ട്. രാഹുൽ ചഹർ,യൂസ്വേന്ദ്ര ചഹൽ എന്നിവരിൽ ഒരാളും ടീമിൽ വേണമെന്നും ഭോഗ്ളെ പറയുന്നു. കഴിഞ്ഞ ദിവസം ക്രിക്ക്‌ബസുമായി നടന്ന അഭിമുഖത്തിനിടെയാണ് ഭോഗ്ലെ തന്റെ ഇലവൻ തിരെഞ്ഞെടുത്തത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa 2nd ODI: ബൗളിങ്ങില്‍ 'ചെണ്ടമേളം'; ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

അടുത്ത ലേഖനം
Show comments