Webdunia - Bharat's app for daily news and videos

Install App

എന്റെ 12 വര്‍ഷ കരിയറില്‍ പോലും ഞാനിത്ര സിക്‌സുകള്‍ അടിച്ചിട്ടില്ല, ജയ്‌സ്വാളിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം

അഭിറാം മനോഹർ
തിങ്കള്‍, 19 ഫെബ്രുവരി 2024 (15:49 IST)
ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ പ്രശംസകൊണ്ട് മൂടി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്. രാജ്‌കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ 12 സിക്‌സുകളാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. യശ്വസിയുടെ സിക്‌സടിക്കാനുള്ള കഴിവ് അപാരമാണെന്ന് കുക്ക് പറയുന്നു.
 
ഞാന്‍ എന്റെ ടെസ്റ്റ് കരിയറില്‍ നേടിയതിനേക്കാളും സിക്‌സുകള്‍ രാജ്‌കോട്ടില്‍ ഒരൊറ്റ ഇന്നിങ്ങില്‍ തന്നെ ജയ്‌സ്വാള്‍ നേടിയെന്ന് കുക്ക് പറയുന്നു. ഇന്നലെ രാജ്‌കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ 12 സിക്‌സുകള്‍ നേടിയതോടെ ഒരു ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടം ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടവും ജയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു.
 
2006 മുതല്‍ 2018 വരെ ഇംഗ്ലണ്ടിനായി കളിച്ച അലിസ്റ്റര്‍ കുക്ക് തന്റെ ടെസ്റ്റ് കരിയറില്‍ 33 സെഞ്ചുറികള്‍ ഉള്‍പ്പടെ 12,472 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 1442 ബൗണ്ടറികളുള്ളപ്പോള്‍ 111 സിക്‌സുകള്‍ മാത്രമാണ് താരം നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments