Webdunia - Bharat's app for daily news and videos

Install App

സിനിമയിൽ നിന്നും മാറിനിന്ന ഞാൻ തിരികെ അഭിനയിക്കാൻ കാരണം മമ്മൂട്ടി: മധു

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (18:19 IST)
മലയാളത്തെ സീനിയർ നടന്മാരിൽ ഏറ്റവും സീനിയറായ താരമാണ് മധു. പ്രേം നസീറിനും സത്യൻ മാഷിനുമൊപ്പം മലയാളം സിനിമയിൽ തിളങ്ങിനിന്ന നായകതാരമായ മധു പിന്നീട് സ്വഭാവവേഷങ്ങളിലേക്ക് കൂടുമാറി. സിനിമകളിൽ നിന്നും വിട്ടുനിന്ന താൻ മലയാളം വൺ എന്ന സിനിമയിൽ വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത് മമ്മൂട്ടിയുടെ നിർബന്ധം കൊണ്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മധു ഇപ്പോൾ. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം വ്യക്തമാക്കിയത്.
 
വലിയ വേഷങ്ങൾ ചെയ്യാൻ സാധിച്ചത് തന്നെ മഹാഭാഗ്യമായി കാണുന്നയാളാണ് ഞാൻ. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാർ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതിൽ പലതും. അതിനപ്പുറമൊന്നും എന്നെ തേടി വരാനില്ല,  അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നിയിരുന്നു.
 
ആ വിശ്രമജീവിതം എന്നെ മടിയനാക്കിയോ എന്ന സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് താത്പര്യം തോന്നാത്തത് കൊണ്ടാണോ എന്നറിയില്ല. ഇപ്പോൾ അഭിനയത്തോട് കൊതിയില്ല. കൊവിഡിന് മുൻപ് മമ്മൂട്ടി വീട്ടിൽ വന്നിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന വൺ എന്ന സിനിമയിൽ ഒരു സീനിൽ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിൻ്റെ ഗുരുവായി വേഷമിടണമെന്ന് പറഞ്ഞു.
 
മമ്മൂട്ടീയെ പോലെ ഒരു വലിയ കലാകാരൻ്റെ സ്നേഹം എങ്ങനെ നിരസിക്കാനാകും. അങ്ങനെ വീണ്ടും സിനിമയിൽ മുഖം കാണിച്ചു. മധു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments