Webdunia - Bharat's app for daily news and videos

Install App

ധോണി ഇനി ഇന്ത്യയ്ക്കായി കളിയ്ക്കും എന്ന് തോന്നുന്നില്ല, ലോകകപ്പ് സെമിയിലേത് അവസാന മത്സരം: ഹർബജൻ

Webdunia
വെള്ളി, 24 ഏപ്രില്‍ 2020 (12:57 IST)
ധോണി ഇനി ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കുമെന്ന് തോന്നുന്നില്ലെന്ന് ഹര്‍ഭജന്‍ സിങ്‌. ഇന്ത്യൻ ഓപ്പണർ. രോഹിത്‌ ശര്‍മക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ഇന്ത്യൻ ടീമിൽ ഡോണിയുടെ ഭാവിയെ കുറിച്ച് ഹർഭജൻ സിങ് പ്രതികരിച്ചത്. പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹര്‍ഭജന്റെ പ്രതികരണം. എന്നാൽ ധോണിയുടെ കാര്യത്തില്‍ ഒന്നും അറിയില്ലെന്നായിരുന്നു രോഹിത്‌ ശര്‍മ പ്രതികരിച്ചത്.
 
'ലോകകപ്പ്‌ സെമി ഫൈനല്‍ തന്റെ അവസാന മത്സരമായി ധോണി കരുതുന്നു എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യക്ക്‌ വേണ്ടി ഇനിയും കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നുണ്ട്‌ എന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഇന്ത്യയ്ക്കായി ഒരുപാട്‌ മത്സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരമായിരിക്കും തന്റേയും അവസാന മത്സരം എന്ന്‌ ധോണി തീരുമാനിച്ചിരുന്നതായും, ഇത്‌ ധോണി പലരോടും പറഞ്ഞതായുമാണ്‌ എനിക്ക്‌ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്'. ഹർഭജൻ സിങ് പറഞ്ഞു. 
 
ധോണിയുടെ തീരുമാനമെന്താണെന്ന്‌ അദ്ദേഹത്തിനോട് തന്നെ ചോദിയ്ക്കണം എന്നായിരുന്നു രോഹിത് ശർമ പറഞ്ഞത്. 'കളിക്കളത്തില്‍ അല്ലാത്തപ്പോള്‍ ധോണി എപ്പോഴും പരിധിയ്ക്ക്‌ പുറത്താണ്‌. ധോനി വീണ്ടും കളിക്കുമോ എന്ന്‌ അറിയേണ്ടവര്‍ റാഞ്ചിയില്‍ നേരിട്ട്‌ പോയി ചോദിക്കൂ, ജൂലൈയിലാണ്‌ ധോണി അവസാന മത്സരം കളിച്ചത്‌. അതിന്‌ ശേഷം ധോണിയെ കുറിച്ച് കേട്ടിട്ടേയില്ല.' രോഹിത് ശർമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments