Webdunia - Bharat's app for daily news and videos

Install App

15 വർഷങ്ങൾക്ക് മുൻപ് ശ്രീശാന്തമായുള്ള തർക്കം, അടി: ഇന്നും ആ സംഭവത്തിൽ ലജ്ജിക്കുന്നുവെന്ന് ഹർഭജൻ

Webdunia
ചൊവ്വ, 2 മെയ് 2023 (15:15 IST)
ഐപിഎല്ലിലെ കന്നി എഡീഷനിൽ വലിയ വിവാദമായ സംഭവമായിരുന്നു മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ് പഞ്ചാബ് കിംഗ്സ് പേസറും മലയാളി താരവുമായ ശ്രീശാന്തിൻ്റെ മുഖത്തടിച്ച സംഭവം. 15 വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവത്തിൽ തനിക്ക് ഇപ്പോഴും അങ്ങേയറ്റത്തെ ലജ്ജ തോന്നാറുണ്ടെന്ന് ഹർഭജൻ പറയുന്നു. അന്ന് ചെയ്തത് തെറ്റായ പ്രവർത്തിയായിരുന്നുവെന്നും അത്രയും തരം താഴാൻ പാടില്ലായിരുന്നുവെന്നും തൻ്റെ യൂട്യൂബ് ചാനലിലൂടെ താരം വ്യക്തമാക്കി.
 
അന്ന് ഹർഭജൻ മുഖത്തടിച്ചതും ശ്രീശാന്ത് പരസ്യമായി കരഞ്ഞതുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ ഹർഭജനെ 11 ഐപിഎൽ മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. ഇന്നലെ നടന്ന ലഖ്നൗ- ബാംഗ്ലൂർ മത്സരത്തിനിടെ കോലിയും ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് ഹർഭജൻ പഴയ സംഭവത്തെ പറ്റി മനസ്സ് തുറന്നത്.
 
തിരിഞ്ഞുനോക്കുമ്പോൾ ശ്രീശാന്തിനെതിരെ ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു. എനിക്ക് ഇപ്പോഴും ആ സംഭവത്തിൽ ഖേദമുണ്ട്. നല്ല ഓർമകൾ ഉണ്ടാക്കാനാണ് നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത്. കോലി- ഗംഭീർ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഹർഭജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ഫിഫ്റ്റി അടിച്ചു; ടീമും തോറ്റു !

Chennai Super Kings: ഒടുവില്‍ ധോണി കരുത്തില്‍ ചെന്നൈയ്ക്ക് ജയം; ട്രോളിയവര്‍ ഇത് കാണുന്നുണ്ടോ?

Rohit Sharma: അഞ്ച് കളിയില്‍ 56, ഇംപാക്ട് 'സീറോ'; ധോണിയേക്കാള്‍ മോശം !

Virat Kohli and Sanju Samson: 'മോനേ സഞ്ജു, ഒരു വല്ലായ്മ'; ഹൃദയമിടിപ്പ് നോക്കാമോയെന്ന് കോലി (വീഡിയോ)

അടുത്ത ലേഖനം
Show comments