Webdunia - Bharat's app for daily news and videos

Install App

ഐ​സി​സി തല്‍ക്കാലം രക്ഷപ്പെട്ടു - കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിലെത്തും!

ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി: കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിലെത്തും!

Webdunia
വ്യാഴം, 4 മെയ് 2017 (19:02 IST)
ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​സ് ട്രോ​ഫിയില്‍ ഇന്ത്യ കളിക്കുമെന്ന് ഉറപ്പായി. സു​പ്രീംകോ​ട​തി നി​യ​മി​ച്ച ഇ​ട​ക്കാ​ല സ​മി​തി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നെതിരെ (ബി​സി​സി​ഐ) തിരിഞ്ഞതോടെയാണ് ജൂ​ണ്‍ ഒ​ന്നിന് ആരംഭിക്കുന്ന മത്സരങ്ങളില്‍ വിരാട് കോഹ്‌ലിയും സംഘവും കളിക്കുമെന്ന് വ്യക്തമായത്.

ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യ്ക്കു​ള്ള ടീ​മി​നെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി വി​ളി​ച്ച് പ്ര​ഖ്യാ​പി​ക്ക​ണ​മെന്ന് വി​നോ​ദ് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ബി​സി​സി​ഐക്ക് നിര്‍ദേശം നല്‍കി. ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ബ് ചൗ​ദ​രി​ക്ക് അയച്ച കത്തിലാണ് ഇ​ട​ക്കാ​ല സ​മി​തി നിലപാട് വ്യക്തമാക്കിയത്.

വ​രു​മാ​ന ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​തെ മാറി നിന്നതാണ് ഇ​ട​ക്കാ​ല സ​മി​തിയുടെ ഇടപെടലിന് കാരണമായത്. ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം കഴിഞ്ഞുവെങ്കിലും
ഐ​സി​സിയുടെ പ്രത്യേക നിയമപ്രകാരം ടീമിനെ ഇനിയും പ്രഖ്യാപിക്കാന്‍ സാധിക്കും.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫിയില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ഐസിസിക്ക് വന്‍ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടാകുക. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 18 വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. നിലവിലെ ചാമ്പ്യന്മാരാണ് ടീം ഇന്ത്യ.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!

India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്

IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്

അടുത്ത ലേഖനം
Show comments