ടി20 ലോകകപ്പിന് മുൻപ് റാങ്കിംഗ് പ്രഖ്യാപിച്ച് ഐസിസി, ടി20 ബാറ്റർമാരുടെ ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

അഭിറാം മനോഹർ
വ്യാഴം, 30 മെയ് 2024 (16:41 IST)
ടി20 ലോകകപ്പിന് തൊട്ടുമുന്‍പ് ഐസിസി ടി20 ബാറ്റിംഗ് റാങ്കുകള്‍ പുറത്തുവിട്ട് ഐസിസി. 863 റേറ്റിംഗ് പോയന്റുകളോടെ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ് പട്ടികയില്‍ ഒന്നാമതുള്ളത്.788 പോയന്റുകളുമായി ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദ് റിസ്വാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടം പിടിച്ചു. സൂര്യകുമാറിന് പുറമെ ആദ്യ പത്ത് റാങ്കിംഗില്‍ ഇടമുള്ള ഏക ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍.
 
ലോകകപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയ റുതുരാജ് ഗെയ്ക്ക്വാദ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്. റിങ്കു സിംഗ്(32), വിരാട് കോലി(47), രോഹിത് ശര്‍മ(52),ശിവം ദുബെ(71),ഹാര്‍ദ്ദിക് പാണ്ഡ്യ(74) എന്നിവരാണ് ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ ആദ്യ നൂറ് റാങ്കിംഗിലില്ല. ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ മൂന്നാം സ്ഥാനത്താണ്. ജസ്പ്രീത് ബുമ്രയ്ക്ക് ആദ്യ നൂറ് റാങ്കിംഗില്‍ ഇടം നേടാനായില്ല. ടി20 ടീം റാങ്കിംഗില്‍ 264 പോയന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 257 പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാമതും 252 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments