ആദ്യ ടെസ്റ്റിലെ പ്രകടനം തുണച്ചു, റാങ്കിങിൽ ബു‌മ്രയ്ക്ക് മുന്നേറ്റം, കോലിയെ താഴെയിറക്കി റൂട്ട്

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (17:13 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തോട് കൂടി റാങ്കിങിൽ മുന്നേറി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര.  നോട്ടിങ്‌ഹാം ടെസ്റ്റിലെ 9 വിക്കറ്റ് പ്രകടനത്തോടെ 10 സ്ഥാനങ്ങൾ കയറി ആദ്യപത്തിലെത്താൻ താരത്തിനായി. ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് ബു‌മ്രയുടെ ഏറ്റവും മികച്ച നേട്ടം. നിലവിൽ ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനത്താണ് താരം.
 
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ ഒരു സ്ഥാനം ഇറങ്ങി അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് കോലിയെ മറികടന്നത്. നോട്ടിങ്‌ഹാമിലെ ആദ്യ ടെസ്റ്റിൽ കോലി 0 റൺസിന് പുറത്തായപ്പോൾ റൂട്ട് ആദ്യ ഇന്നിങ്സിൽ 64ഉം രണ്ടാമിന്നിങ്സിൽ 109ഉം റൺസ് നേടിയിരുന്നു. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും റിഷഭ് പന്തുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ളത്.
 
ബൗളർമാരുടെ പട്ടികയിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസാണ് റാങ്കിങിൽ ഒന്നാമത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഷാർദൂൽ ടാക്കൂർ 19 സ്ഥാനം കയറി 55ആം സ്ഥാനത്താ. ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് രണ്ടാം സ്ഥാനത്ത്. വിൻഡീസിന്റെ ജേസൺ ഹോൾഡറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments