Webdunia - Bharat's app for daily news and videos

Install App

നിരാശപ്പെടുത്തി രോഹിത്, ബാറ്റിങ്ങിനു ഇറങ്ങാതെ കോലി; പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം

പരുക്കില്‍ നിന്ന് മുക്തനായി കളത്തിലിറങ്ങിയ ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി

രേണുക വേണു
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (09:12 IST)
Rohit Sharma (India)

അഡ്‌ലെയ്ഡിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെത്തി.
 
പരുക്കില്‍ നിന്ന് മുക്തനായി കളത്തിലിറങ്ങിയ ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി. 62 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 50 റണ്‍സ് നേടിയ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. ഓപ്പണര്‍മാരായി ബാറ്റ് ചെയ്യാനെത്തിയ യശസ്വി ജയ്‌സ്വാള്‍ (59 പന്തില്‍ 45), കെ.എല്‍.രാഹുല്‍ (44 പന്തില്‍ 27, റിട്ട.ഹര്‍ട്ട്) എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി (32 പന്തില്‍ 42), വാഷിങ്ടണ്‍ സുന്ദര്‍ (36 പന്തില്‍ പുറത്താകാതെ 42), രവീന്ദ്ര ജഡേജ (31 പന്തില്‍ 27) എന്നിവരും തിളങ്ങി. 
 
കെ.എല്‍.രാഹുലിനു വേണ്ടി ഓപ്പണിങ് സ്ഥാനം ത്യാഗം ചെയ്ത നായകന്‍ രോഹിത് ശര്‍മ നാലാമനായാണ് ക്രീസിലെത്തിയത്. 11 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായ രോഹിത് പൂര്‍ണമായി നിരാശപ്പെടുത്തി. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. 
 
ആറ് ഓവറില്‍ 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയാണ് ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത്. ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഡിസംബര്‍ ആറ് മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്. അഡ്‌ലെയ്ഡ് ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റ് മത്സരം പിങ്ക് ബോളില്‍ ഡേ-നൈറ്റ് ആയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിശീലന മത്സരത്തിൽ രാഹുലിനായി ഓപ്പണിംഗ് സ്ഥാനം ഒഴിഞ്ഞ് രോഹിത്, നാലാമനായി ഇറങ്ങി നിരാശപ്പെടുത്തുന്ന പ്രകടനം

ഐപിഎൽ വേണേൽ കളിച്ചോ, വേറെയെവിടെയും കളിക്കാൻ പോകണ്ട: താരങ്ങൾക്ക് കർശന നിർദേശവുമായി ഇസിബി

Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ

കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്‌കറിന്റെ പ്രവചനം ഇങ്ങനെ

റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്

അടുത്ത ലേഖനം
Show comments