Webdunia - Bharat's app for daily news and videos

Install App

നാലാം ഏകദിനം ഇന്ന്; പരമ്പര പിടിക്കാന്‍ ഇന്ത്യ

Webdunia
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (10:25 IST)
ഇന്ത്യ- ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് ബിർമിംഗ്‌ഹാമിൽ നടക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-0 ത്തിന് മുന്നിലാണ്. ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് നേടാം.

സ്പിന്നിനെ തുണയ്ക്കുന്ന എഡ്ജ് ബാസ്റ്റണിലെ പിച്ചിന്റെ സ്വഭാവവും ഇന്ത്യയ്ക്ക് അനുകൂലമാണ്.  ഇവിടെവച്ചാണ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻമാരായത്. സ്പിന്നിനെതിരെ കളിക്കാനുള്ള ഇംഗ്ളണ്ടിന്റെ ബുദ്ധിമുട്ട് നാലാം ഏകദിനത്തിലും കാര്യങ്ങള്‍ ഇന്ത്യന്‍ വഴിയിലേക്ക് കൊണ്ടുവരുമെന്നുതന്നെയാണ് വിലയിരുത്തല്‍.

കഴിഞ്ഞ മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ അമ്പാട്ടി റായ്ഡു ഇന്നും ടീമിലുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി തിളങ്ങിയ അജിങ്ക്യ രഹാനെ ഇന്നും ആ പൊസിഷനിൽ തന്നെ ഇറങ്ങും. അതേസമയം മലയാളിതാരം സഞ്ജു സാംസൺ ഇന്നും അവസാന ഇലവനിൽ  ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്യാൻ സഞ്ജു കളത്തിലിറങ്ങിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

Show comments