Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലിപ്പടയുടെ അവസ്ഥ എന്താകും ?; മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു

ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലിപ്പടയുടെ അവസ്ഥ എന്താകും ?; മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (13:19 IST)
ടെസ്‌റ്റില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്. ശക്തമായ ടീമാണ് വിരാട് കോഹ്‌ലിക്ക് കീഴില്‍ അണിനിരക്കുന്നത്. നല്ല പേ​സ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ഓ​ൾ​റൗ​ണ്ട​ര്‍മാരും നമുക്കുണ്ട്. അതിനാല്‍ അവരുടെ മണ്ണില്‍ നമ്മള്‍ക്ക് ജയിക്കാന്‍ സാധിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ ലോകോത്തര സ്‌പിന്നര്‍മാര്‍ക്കൊപ്പം ഓ​ൾ​റൗ​ണ്ട​റാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഇന്ത്യന്‍ നിരയിലുണ്ട്. 40മുതല്‍ 50 ടെസ്‌റ്റ് വരെ കളിച്ച അനുഭവസമ്പത്തുള്ളവരാണ് നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍. അതിനാല്‍ തന്നെ ആഴത്തിലുള്ള ഒരു ടീമാണ് ഇന്ത്യയുടേതെന്നും ദ്രാവിഡ് വ്യക്തമാക്കി.

നമുക്ക് നല്ല പേസ് ബോളര്‍മാരെ ആവശ്യമാണ്. ദക്ഷിണാഫ്രിക്കയില്‍ ജയിക്കാന്‍ മികവിനൊപ്പം കുറച്ച് ഭാഗ്യം കൂടി വേണം. എന്നിരുന്നാലും കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിന് മികച്ച രീതിയില്‍ ജയിക്കാന്‍ സാധിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments