Webdunia - Bharat's app for daily news and videos

Install App

ലീഡ്‌സിലെ ദയനീയ തോൽവി, നാലാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിങ് നിര പൊളിച്ചുപണിയും

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2021 (19:04 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ദയനീയ തോൽവിയെ തുടർന്ന് നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. ബൗളിങ് നിരയായിരിക്കും നാലാം ടെസ്റ്റ് മത്സരത്തിൽ പൊളിച്ചെഴുതുക. ലീഡ്‌സിൽ ബൗളർമാരെ പോലെ തന്നെ ബാറ്റ്സ്മാന്മാരും പൂർണമായും പരാജയപ്പെട്ടെങ്കിലും ബാറ്റിങിൽ മാറ്റം വരുത്താൻ സാധ്യതയില്ല.
 
നായകൻ വിരാട് കോലിയടക്കമുള്ള ബാറ്റ്സ്‌മാൻമാർക്ക് ഫോമിലേക്ക് എത്താത്ത സാഹചര്യത്തിൽ പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങിയിട്ടുള്ള സൂര്യകുമാർ യാദവിനെ ആറാം ബാറ്റ്സ്‌മാനായി ടീമിൽ ഉൾപ്പെടുത്തണമെന്ന വാദം ശക്തമാണെങ്കിലും ബാറ്റിങ് നിര മാറേണ്ടതില്ലെന്നാണ് കോലിയുടെ നിലപാട്.
 
അതേസമയം പേസർ ഇഷാന്ത് ശർമ നാലാം ടെസ്റ്റിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി. ലീഡ്സില്‍ 22 ഓവര്‍ എറിഞ്ഞ ഇശാന്ത് 92 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടിയിരുന്നില്ല. ഇശാന്തിന് പകരം ഉമേഷ് യാദവോ ഷർദുൽ താക്കൂറോ ടീമിലെത്തും. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം അശ്വിൻ ടീമിൽ തിരിച്ചെത്തിയേക്കും. അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. 
 
ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ഓരോ ടെസ്റ്റുകളിൽ വിശ്രമം നൽകാനും ടീം ഇന്ത്യആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇവരിലൊരാൾക്കും നാലാം ടെസ്റ്റ് നഷ്ടപ്പെടും.വ്യാഴാഴ്‌ചയാണ് ഓവലിൽ ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റിന് തുടക്കമാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments