Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം മുതല്‍

ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം മുതല്‍
ഹൈദരാബാദ് , തിങ്കള്‍, 17 നവം‌ബര്‍ 2014 (12:32 IST)
കഴിഞ്ഞ ആറ് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം പുനരാരംഭിക്കും. അടുത്തവര്‍ഷം യുഎഇയില്‍ മത്സരങ്ങള്‍ നടക്കുമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് വ്യക്തമാക്കി.

അടുത്ത വര്‍ഷം മുതല്‍ 2022വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആറോളം പരമ്പരകള്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം യുഎഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ജോലികള്‍ പൂര്‍ത്തിയായി വരുകയാണെന്നും പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള വേദികള്‍ പിന്നീട് തീരുമാനിക്കുമെന്നും പാക്ക് വക്താവ് പറഞ്ഞു.

പരമ്പര തുടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി രണ്ട് ആഴ്ച മുമ്പ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam