Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ- വിൻഡീസ്: ഇഷാനും ധവാനും ഓപ്പണിങ്, സഞ്ജു മൂന്നാമാനാകും: സാധ്യത ഇലവൻ ഇങ്ങനെ

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (14:21 IST)
ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സീനിയർ താരങ്ങൾ മാറി നിൽക്കുന്ന സീരീസിൽ ശിഖർ ധവാനായിരിക്കും ഇന്ത്യയെ നയിക്കുക. ഈ മാസം 22ന് നടക്കുന്ന ആദ്യ ഏകദിനത്തിൽ മലയാളി താരമായ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ഇന്ത്യയുടെ സാധ്യത ഇലവനിൽ ആരെല്ലാം ഇടം പിടിക്കുമെന്ന് നോക്കാം.
 
ധവാൻ നായകനാകുന്ന ഇന്ത്യൻ ടീമിൽ ധവാനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകാനാണ് സാധ്യത. മറ്റൊരു ഓപ്പണറായ റുതുരാജ് ടീമിലുണ്ടെങ്കിലും ആദ്യ ചോയ്സ് ഇഷാൻ തന്നെയായിരിക്കും.  നിലവിൽ ടി20യിൽ നടത്തിയിട്ടുള്ള മികച്ച പ്രകടനമാണ് ഇഷാൻ്റെ ഫേവറേറ്റാക്കുന്നത്. അതേസമയം വിരാട് കോലിയുടെ അഭാവത്തിൽ സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ മൂന്നാം നമ്പർ താരമെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവും മൂന്നാം സ്ഥാനത്ത് ഇറങ്ങാൻ സാധ്യതയേറെ. 
 
നാലാം നമ്പറിൽ ശ്രേയസ് അയ്യരോ സൂര്യകുമാർ യാദവോ കളിക്കും അഞ്ചും ആറും  സ്ഥാനങ്ങളിൽ ദീപക് ഹൂഡ,രവീന്ദ ജഡേജയും കളിക്കും. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ടീമിലെ ഫിനിഷിങ് റോൾ കൂടി ജഡേജയ്ക്ക് ഏറ്റെടുക്കേണ്ടി വരും. ശാർദ്ദൂൽ താക്കൂർ,ആവേശ് ഖാൻ,യൂസ്വേന്ദ്ര ചഹൽ,പ്രസിദ്ധ് കൃഷ്ണ എന്നിവരാകും ബൗളിങ് നിരയിലുണ്ടാകുക. ഓൾറൗണ്ടർ എന്ന നിലയിൽ കഴിവ് തെളിയിക്കാനുള്ള അവസരമാകും ശാർദ്ദൂലിന് പരമ്പരയിൽ ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

അടുത്ത ലേഖനം
Show comments