Webdunia - Bharat's app for daily news and videos

Install App

India's T20 World Cup Squad Update: ലോകകപ്പ് ടീമിലേക്കുള്ള പത്ത് പേര്‍ തീരുമാനമായി ! പാണ്ഡ്യയെ ഒഴിവാക്കില്ല, ഓപ്പണറായി കോലി

ബാക്കപ്പ് ഓപ്പണര്‍ പൊസിഷനിലേക്ക് ശുഭ്മാന്‍ ഗില്ലും യഷസ്വി ജയ്‌സ്വാളും തമ്മിലാണ് പോരാട്ടം

രേണുക വേണു
വ്യാഴം, 18 ഏപ്രില്‍ 2024 (16:25 IST)
India's T20 World Cup Squad Update: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പത്ത് താരങ്ങളെ ബിസിസിഐ ഉറപ്പിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 അംഗ സ്‌ക്വാഡില്‍ അഞ്ച് താരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ആശയക്കുഴപ്പം. വിരാട് കോലി ഓപ്പണറായി ടീമില്‍ ഇടം പിടിക്കുമ്പോള്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇടം പിടിക്കും. 
 
പിടിഐ റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച പത്ത് പേര്‍. 
 
ബാക്കപ്പ് ഓപ്പണര്‍ പൊസിഷനിലേക്ക് ശുഭ്മാന്‍ ഗില്ലും യഷസ്വി ജയ്‌സ്വാളും തമ്മിലാണ് പോരാട്ടം. ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ ഇടം പിടിക്കും. അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ് എന്നിവരെയാണ് ബാക്കപ്പ് സ്പിന്നര്‍മാരായി പരിഗണിക്കുന്നത്. പേസ് നിരയിലേക്ക് മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരില്‍ ഒരാള്‍ എത്താനും സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

M S Dhoni: ഗ്രൗണ്ടിൽ ആഘോഷം അതിരുകടന്നോ? ആർസിബി താരങ്ങൾ ധോനിയെ അപമാനിച്ചെന്ന് ഹർഷ ഭോഗ്ളെ

MS Dhoni: ആര്‍സിബി താരങ്ങളുടെ ആഘോഷം, കൈ കൊടുക്കാതെ ധോണി മടങ്ങി; മോശമായെന്ന് ആരാധകര്‍

സുഹൃത്തുക്കളുമായുള്ള സ്വകാര്യസംഭാഷണം പോലും വിറ്റു കാശാക്കുന്നു, സ്റ്റാർ സ്പോർട്സിനെതിരെ പൊട്ടിത്തെറിച്ച് രോഹിത് ശർമ

IPL Play Off Match time: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments