Webdunia - Bharat's app for daily news and videos

Install App

India vs Australia 2nd Test Scorecard: ലിന്‍ കുഴിയില്‍ മൂക്കുകുത്തി ഇന്ത്യ; രോഹിത്തും രാഹുലും പുജാരയും പുറത്ത് !

രോഹിത് ശര്‍മ (32), കെ.എല്‍.രാഹുല്‍ (17), ചേതേശ്വര്‍ പുജാര (പൂജ്യം) എന്നിവരാണ് പുറത്തായത്

Webdunia
ശനി, 18 ഫെബ്രുവരി 2023 (10:40 IST)
India vs Australia 2nd Test Scorecard: ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കൊടുങ്കാറ്റാകുമോ നഥാന്‍ ലിന്‍? ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 ന് മറുപടി നല്‍കാന്‍ ഇറങ്ങിയ ഇന്ത്യക്ക് അടിതെറ്റുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 21 ഓവറില്‍ 55 റണ്‍സിന് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 21-0 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 34 റണ്‍സിനിടെയാണ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. 
 
രോഹിത് ശര്‍മ (32), കെ.എല്‍.രാഹുല്‍ (17), ചേതേശ്വര്‍ പുജാര (പൂജ്യം) എന്നിവരാണ് പുറത്തായത്. മൂന്ന് പേരെയും കൂടാരം കയറ്റിയത് ലിന്‍ ആണ്. രാഹുലും പുജാരയും എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ രോഹിത് ബൗള്‍ഡ് ആയി. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസില്‍. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments