Webdunia - Bharat's app for daily news and videos

Install App

അഞ്ച് വിക്കറ്റുമായി സിറാജ്, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 294ന് പുറത്ത്, ഇന്ത്യക്ക് ജയിക്കാൻ 328

Webdunia
തിങ്കള്‍, 18 ജനുവരി 2021 (12:48 IST)
ഓസ്ട്രേലിയക്കെതിരായ നാലമത്തെയും അവസാനത്തേതുമായ ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സിറാജിന്റെ മികവിലാണ് ഇന്ത്യ ഓസീസ് ഇന്നിങ്സ് 294 ൽ അവസാനിപ്പിച്ചത്. ഇന്ത്യയ്‌ക്കായി ശാർദൂൽ താക്കൂർ 4 വിക്കറ്റെടുത്തു.
 
വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ് - ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് നേടി. 38 റൺസെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.  പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി പ്രകടനം നടത്തിയ മാര്‍നസ് ലബുഷെയ്ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി.
 
74 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.കാമറൂണ്‍ ഗ്രീൻ 37 റൺസെടുത്തു.പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. നായകൻ ടിം പെ‌ൻ 27 റൺസെടുത്തു പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് പോവാതെ 4 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments