Webdunia - Bharat's app for daily news and videos

Install App

"എനിക്ക് ബൗളിങ്ങിൽ മാത്രമല്ലടാ, ബാറ്റിങ്ങിലും ഉണ്ട് പിടി", ഓസീസിനെ അടിച്ച് തകർത്ത് ബും ബും ബു‌മ്ര

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (14:57 IST)
ഓസ്ട്രേലിയ എയ്‌ക്കെതിരായ പിങ്ക് ബോൾ പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 194 റൺസിന് പുറത്ത്. ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യയെ ജസ്‌പ്രീത് ബു‌മ്രയും മുഹമ്മദ് സിറാജും ചേർന്നുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് കളിയിലേക്ക് തിരികെകൊണ്ടുവന്നത്.
 
പിങ്ക് പന്തിൽ ലൈനും ലെങ്‌ത്തും കണ്ടെത്താൻ കഴിയാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വലയുന്ന കാഴ്ച്ചയാണ് മത്സരം സമ്മാനിച്ചത്.58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും 29 ബോളില്‍ 8 ഫോറുകളുടെ അകമ്പടിയില്‍ 40 റണ്‍സെടുത്ത പൃഥ്വി ഷായും മാത്രമാണ് മുൻനിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ  102ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ 123-9 എന്ന നിലയിലേക്ക് തകർന്നടിഞ്ഞു.
 
എന്നാൽ പത്താം വിക്കറ്റിൽ ബു‌മ്രയുടെ അപ്രതീക്ഷിതമായ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്. 57 പന്തിൽ 54 റൺസുമായി ഇന്ത്യൻ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ ആകാനും ബു‌മ്രയ്ക്കായി. 34 പന്തിൽ 22 റൺസെടുത്ത മുഹമ്മദ് സിറാജ് ഉറച്ച പിന്തുണയാണ് ബു‌മ്രയ്ക്ക് നൽകിയത്. മത്സരത്തിൽ ബു‌മ്ര 57 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

അടുത്ത ലേഖനം
Show comments