Webdunia - Bharat's app for daily news and videos

Install App

പിടി തരാത്ത രണ്ട് പുലി കൂട്ടികള്‍; അര്‍ഹിക്കുന്നത് സ്വന്തമാക്കിയത് കോഹ്‌ലിയല്ല

ഓസ്‌ട്രേലിയ ഇന്ത്യയുടെ കൈയില്‍ നിന്ന് കളി പിടിച്ചു വാങ്ങുകയായിരുന്നു

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (16:53 IST)
തോല്‍‌വിയുടെ വക്കില്‍ നിന്ന് രാജകീയമായി സമനില പിടിച്ചുവാങ്ങിയ ഓസ്‌ട്രേലിയയാണ് റാഞ്ചിയിലെ ഹീറോസ്. സന്ദര്‍ശകരുടെ പ്രതീക്ഷയും ഇന്ത്യയുടെ പേടിസ്വപ്‌നവുമായ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പോരാട്ടം മതിയാക്കി അതിവേഗം  കൂടാരം കയറുമ്പോള്‍ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍, അവിടെ നിന്നും ഒരിഞ്ചു മുന്നോട്ടു വയ്‌ക്കാന്‍ വിരാട് കോഹ്‌ലിക്കും സാധിച്ചില്ല എന്നതാണ് സത്യം.

ജയപ്രതീക്ഷ വാനോളമുണ്ടായിരുന്നപ്പോഴാണ് ഇന്ത്യക്ക് സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നത്. ആര്‍ അശ്വിന്റെ മോശം ഫോമാണ് മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. 63ന് 4 എന്ന നിലയില്‍ തോല്‍‌വി തുറിച്ചു നോക്കുമ്പോള്‍ ക്രീസില്‍ ഒത്തുച്ചേര്‍ന്ന ഷോണ്‍ മാര്‍ഷലും പീറ്റര്‍ ഹാന്‍ഡ്കോമ്പും നടത്തിയ ചെറുത്തു നില്‍പ്പിനെ നിസാരമായി തള്ളിക്കളയാനാകില്ല.

ധീരമായ പോരാട്ടമാണ് ഹാന്‍ഡ്കോമ്പും മാര്‍ഷലും റാഞ്ചിയില്‍ നടത്തിയത്. ഇരുവരും ചേര്‍ന്ന് 124 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തതെന്നതിലൂടെ സന്ദര്‍ശകരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിരുന്നു.197 പന്ത് നേരിട്ട് ഏഴു ഫോറുള്‍പ്പെടെ 53 റണ്‍സ് മാര്‍ഷ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തുന്ന പ്രകടനവുമായി ഹാന്‍ഡ്കോബ് (72) ക്രീസില്‍ തുടര്‍ന്നു. 200 പന്തുകള്‍ നേരിട്ട അദ്ദേഹം സമനിലയ്‌ക്കു വേണ്ടിയാണ് കളിച്ചത്.  

അശ്വിന്‍ ഒരിക്കല്‍ കൂടി മോശം പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി. സ്‌പിന്നിനെ തുണയ്‌ക്കുമെന്ന് നാലാം ദിവസം സ്‌റ്റബ് എടുക്കുമ്പോള്‍ തോന്നിച്ചുവെങ്കിലും അഞ്ചാം ദിവസം കാര്യങ്ങള്‍ അങ്ങനെയല്ലായിരുന്നു. അവസാന ദിവസം വേഗത്തില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യക്ക് കൂടുതല്‍ വിക്കറ്റുകള്‍ പിഴുത് സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും പതിവ് പോലെ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ അശ്വിന് ഒരിക്കല്‍ പോലും എതിരാളികളെ പിടിച്ചുകെട്ടാന്‍ സാധിച്ചില്ല.

അശ്വിന്റെ മോശം പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. രാവിലെ രണ്ടു വിക്കറ്റുകള്‍ വീണതൊഴിച്ചാല്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. സമനില ലക്ഷ്യം വെച്ച് കളിക്കുന്ന എതിരാളികളെ പൂട്ടാന്‍ വിരാട് കോഹ്‌ലിക്കും സാധിച്ചില്ല. കളി സമനിലയെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് മാര്‍ഷിന്റെയും മാക്‍സ് വെല്ലിന്റെയും വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചതെന്നത് നിരാശ പകരുന്നുണ്ട്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test Live Updates: ബുമ്ര അകത്ത്, പ്രസിദ്ധ് പുറത്ത്, ലോർഡ്സിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരെഞ്ഞെടുത്തു

Lord's test: പച്ചപ്പുള്ള പിച്ച്, ലോർഡ്സിലെ കണക്കുകൾ ഇന്ത്യയ്ക്ക് എതിര്, 19 ടെസ്റ്റ് കളിച്ചതിൽ ജയിച്ചത് 3 എണ്ണത്തിൽ മാത്രം

PSG vs Real Madrid: സാബി ബോളിനും രക്ഷയില്ല, 24 മിനിറ്റിനുള്ളിൽ പിഎസ്ജി അടിച്ചു കയറ്റിയത് 3 ഗോളുകൾ, ക്ലബ് ലോകകപ്പ് സെമിയിൽ റയലിന് നാണം കെട്ട തോൽവി

Shubman Gill: തകരുക ഗവാസ്‌കര്‍ മുതല്‍ കോലി വരെയുള്ളവരുടെ റെക്കോര്‍ഡ്; ലോര്‍ഡ്‌സില്‍ പിറക്കുമോ ചരിത്രം?

ഇന്ത്യ ഭയക്കണോ?, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ

അടുത്ത ലേഖനം
Show comments