Webdunia - Bharat's app for daily news and videos

Install App

India vs England 1st ODI Score card: തീയായി ബുംറ, ചാരമായി ഇംഗ്ലണ്ട്; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം

Webdunia
ചൊവ്വ, 12 ജൂലൈ 2022 (21:30 IST)
India vs England 1st ODI Score card:  ജസ്പ്രീത് ബുംറയുടെ കൃത്യതയ്ക്ക് മുന്നില്‍ മുട്ടുവിറച്ച ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി. പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സ്വന്തമാക്കി. 
 
നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം സ്വന്തമാക്കിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ രോഹിത് 58 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 76 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ 54 പന്തില്‍ നാല് ഫോര്‍ സഹിതം 31 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിന് ഇരട്ടി പ്രഹരമായി. 
 
നേരത്തെ ജസ്പ്രീത് ബുംറയുടെ തീപ്പൊരി ബൗളിങ് ആണ് ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ ഒതുക്കിയത്. ബുംറ ആളിക്കത്തിയപ്പോള്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിര ചാരമായി. ബുംറ 7.2 ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതില്‍ മൂന്ന് ഓവറുകളില്‍ ഒരു റണ്‍ പോലും വിട്ടുകൊടുത്തില്ല. മുഹമ്മദ് ഷമി ഏഴ് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ 32 പന്തില്‍ 30 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ടോപ് സ്‌കോറര്‍. ഏഴ് ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടക്കം പോലും കണ്ടിട്ടില്ല. അതില്‍ നാല് പേര്‍ റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

അടുത്ത ലേഖനം
Show comments