Webdunia - Bharat's app for daily news and videos

Install App

Ind vs Eng: എല്ലാം ശുഭം, റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഇന്ത്യ, പരമ്പര സ്വന്തം

അഭിറാം മനോഹർ
തിങ്കള്‍, 26 ഫെബ്രുവരി 2024 (14:29 IST)
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇരുഭാഗത്തേക്കും മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. സ്‌കോര്‍: ഇംഗ്ലണ്ട് 353,145 ഇന്ത്യ 307,192/5. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയില്‍ നിന്നും 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യ 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറലും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
 
റാഞ്ചി ടെസ്റ്റില്‍ വിജയിച്ചതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 31ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട് പരമ്പരയില്‍ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായി 3 ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചത്. ബാസ്‌ബോള്‍ ശൈലി പിന്തുടര്‍ന്ന ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്ങ്‌സില്‍ നായകന്‍ രോഹിത് ശര്‍മയും(55) ശുഭ്മാന്‍ ഗില്ലും(52*) അര്‍ധസെഞ്ചുറികള്‍ നേടി. ധ്രുവ് ജുറലും യശ്വസി ജയ്‌സ്വാളും 37 റണ്‍സ് നേടി തിളങ്ങി. ഇംഗ്ലണ്ടിനായി ഷോയ്ബ് ബഷീര്‍ മത്സരത്തില്‍ 8 വിക്കറ്റുകള്‍ സ്വന്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിറ്റ്മാൻ വീണ്ടും ഹിറ്റായി, ഏകദിന റാങ്കിംഗിൽ ആദ്യ മൂന്നിൽ തിരിച്ചെത്തി

ബാഴ്സലോണയുടെ കിരീടസാധ്യതകൾ പ്രവചിക്കാനുള്ള സമയമായിട്ടില്ല: ഹാൻസി ഫ്ളിക്ക്

ഒരു WPL സീസണിൽ ആദ്യമായി 400 റൺസ്, റെക്കോർട് നേട്ടം സ്വന്തമാക്കി നാറ്റ് സ്കിവർ ബ്രണ്ട്

പറയാതിരുന്നത് കൊണ്ട് കാര്യമില്ലല്ലോ, പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ്: ഷാഹിദ് അഫ്രീദി

Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ലീഗിൽ റയലിന് എതിരാളിയായി അത്ലറ്റിക്കോ

അടുത്ത ലേഖനം
Show comments