Webdunia - Bharat's app for daily news and videos

Install App

India vs England, T20 World Cup 2024: സഞ്ജുവിനെ ബെഞ്ചിലിരുത്തി ഇന്ത്യ വീണ്ടും ഇറങ്ങുന്നു; തോറ്റാല്‍ ഫൈനല്‍ കാണാതെ പുറത്ത് !

ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളാണ് ഗയാനയിലെ ഗ്രൗണ്ടില്‍ നടന്നിട്ടുള്ളത്

രേണുക വേണു
വ്യാഴം, 27 ജൂണ്‍ 2024 (10:02 IST)
India vs England, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക, 7.30 ന് ടോസ്. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടാണ് ഇന്ത്യക്ക് എതിരാളികള്‍. ഇന്ന് തോല്‍ക്കുന്നവര്‍ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്താകും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളാണ് ഗയാനയിലെ ഗ്രൗണ്ടില്‍ നടന്നിട്ടുള്ളത്. അതില്‍ മൂന്ന് എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 160 നും കൂടുതല്‍ സ്‌കോര്‍ ചെയ്താല്‍ പിന്തുടര്‍ന്നു ജയിക്കുക അത്ര എളുപ്പമാകില്ല. അതേസമയം ഗയാനയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മഴയെ തുടര്‍ന്ന് മത്സരം നടത്താന്‍ സാധിക്കാതിരുന്നാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയില്‍ എത്തിയ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും. 
 
കഴിഞ്ഞ മത്സരങ്ങളിലെ പ്ലേയിങ് ഇലവനില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെയായിരിക്കും ഇന്ത്യ ഇന്നും ഇറങ്ങുക. ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്താന്‍ യാതൊരു സാധ്യതയും നിലവില്‍ കാണുന്നില്ല. വിരാട് കോലിയെ ഓപ്പണര്‍ സ്ഥാനത്തു നിന്നും മാറ്റില്ല. മൂന്ന് സ്പിന്നര്‍മാര്‍ തുടരും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments