Webdunia - Bharat's app for daily news and videos

Install App

മഴയേയും കിവികളേയും തോല്‍പ്പിച്ചു; ത്രസിപ്പിക്കുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി കോഹ്‌ലിപ്പട

ഗ്രീൻഫീൽഡിൽ ഇന്ത്യ രാജാക്കൻമാര്‍

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (08:33 IST)
മൂന്നാം ട്വന്‍റി 20യില്‍ ത്രസിപ്പിക്കുന്ന ജയവുമായി കോഹ്ലിപ്പട. ആവേശകരമായ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ജയത്തോടേ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയും ന്യൂസിലന്‍ഡും ഓരോന്ന് വീതം ജയിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ഒന്നാം മത്സരം ഇന്ത്യയും കാണ്‍പൂരിലെ രണ്ടാം മത്സരം ന്യൂസിലന്‍ഡും ജയിച്ചു. 
 
ജയിക്കാന്‍ 68 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനെ തുടക്കം മുതല്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ പിടിച്ചുനിര്‍ത്തിയത്. 17 റണ്‍സെടുത്ത ഗ്രാന്‍ഡ് ഹോമാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഗ്ലെന്‍ ഫിലിപ്സ് 11 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുമ്ര രണ്ട് വിക്കറ്റ് സ്വന്തമാക്കി.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടോവറില്‍ 5 വിക്കറ്റിന് 67 റണ്‍സാണ് നേടിയത്. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ദീക് പാണ്ഡ്യ 14ഉം ക്യാപ്റ്റന്‍ വിരാട് കോലി 13ഉം റണ്‍സെടുത്തു. ധവാന്‍ 6, രോഹിത് 8, ശ്രേയസ് അയ്യര്‍ 6 എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തിയും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 
 

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments