രണ്ടാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു: രക്ഷകനായി മായങ്ക്

Webdunia
വെള്ളി, 3 ഡിസം‌ബര്‍ 2021 (17:48 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിന് സെഞ്ചുറി. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യദിനത്തിൽ നാലു വിക്കറ്റുകളാണ് നഷ്ടമായത്.
 
ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിചേർത്താണ് സഖ്യം മടങ്ങിയത്. 71 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 44 റണ്‍സെടുത്ത ഗില്ലിനെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.  പിന്നാലെ ക്രീസിലെത്തിയ ചേതേശ്വർ പുജാരയും നായകൻ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
 
അജാസ് പട്ടേലിനാണ് 3 വിക്കറ്റുകളും. 3 വിക്കറ്റ് തകർച്ചയിൽ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രേയസ് അയ്യർ ടീം സ്കോർ ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും 18 റൺസെടുത്ത് പുറത്തായി.മുന്‍നിരയുടെ പരാജയത്തിനിടയിലും മായങ്ക് അഗര്‍വാളിന്റെ (പുറത്താവാതെ 120) സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്. മായങ്കിന് കൂട്ടായി വൃദ്ധിമാന്‍ സാഹ (25) ക്രീസിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിക വന്നതോടെ സഹോദരങ്ങൾ തമ്മിൽ അകന്നോ?, ഹാർദ്ദിക്കിൻ്റെ വിജയത്തിൽ ക്രൂണാലിന് മൗനം, സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ

മണ്ടന്മാരാണ്, വിൻഡീസിനെതിരെ തോറ്റ് ഇന്ത്യയെ പുറത്താക്കണമായിരുന്നു, ദക്ഷിണാഫ്രിക്ക അവസരം നഷ്ടമാക്കി : മൈക്കൽ വോൺ

ലോകകപ്പിൽ ഒരു സെഞ്ചുറിയെങ്കിലും അടിക്കണമെന്ന് സഞ്ജുവിനോട് പറഞ്ഞിരുന്നു, മറുപടി ഞെട്ടിച്ചെന്ന് സിതാൻഷു കോട്ടക്

ഒരുക്കാലത്തെ വെസ്റ്റിൻഡീസ് ടീം ഇങ്ങനെയായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിനെ വാഴ്ത്തി വിവ് റിച്ചാർഡ്സ്

വിരമിക്കും മുൻപ് സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീൽ

അടുത്ത ലേഖനം
Show comments