Webdunia - Bharat's app for daily news and videos

Install App

Rinku singh- Dube: വീണ്ടും നിരാശപ്പെടുത്തി ശിവം ദുബെ, സ്റ്റാൻഡ്സിൽ എല്ലാം കണ്ട് റിങ്കു സിംഗ്

അഭിറാം മനോഹർ
തിങ്കള്‍, 10 ജൂണ്‍ 2024 (19:17 IST)
ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിക്കാനായെങ്കിലും ആശങ്കയുയര്‍ത്തി ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. ആദ്യ 2 മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായിട്ടില്ല. ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ താരമായ സൂര്യകുമാര്‍ യാദവും  ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവുമായ കോലിയും ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലെത്തിയ ശിവം ദുബെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യനിരയില്‍ വിശ്വസ്തനായ റിങ്കു സിംഗിനെ ഒഴിവാക്കിയാണ് ശിവം ദുബെയ്ക്ക് ഇന്ത്യ അവസരം നല്‍കിയത്.
 
 ആദ്യ 2 മത്സരങ്ങളിലും താരം പരാജയമായതോടെ റിങ്കു സിംഗിനെ ഒഴിവാക്കി ശിവം ദുബെയെ ടീമിലെടുത്തതിൽ വലിയ വിമര്‍ശനമാണ് ടീം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 176 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 356 റണ്‍സ് അടിച്ചെടുത്തിട്ടും റിങ്കുവിനെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ടി20 ടീമില്‍ ഓട്ടോമാറ്റിക്കായി ഉള്‍പ്പെടേണ്ട താരമായിരുന്നു റിങ്കുവെന്നാണ് ആരാധകരുടെ വാദം. ഇന്നലെ പാകിസ്ഥാനെതിരെ 9 പന്തില്‍ 3 റണ്‍സുമായാണ് ദുബെ പുറത്തായത്. താരം പുറത്താകുമ്പോള്‍ 95 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഈ സമയത്ത് ഗാലറിയില്‍ മത്സരം കണ്ടുകൊണ്ട് റിങ്കുവും ഉണ്ടായിരുന്നു. ടിവി ക്യാമറകള്‍ നിമിഷങ്ങളോളം ഈ രംഗങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.
 
 കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും തുടര്‍ച്ചയായി മികച്ച പ്രകടനങ്ങളാണ് റിങ്കു നടത്തുന്നത്. സൂപ്പര്‍ എട്ടിലേക്ക് മത്സരം നീളുന്നതോടെ ഇന്ത്യയുടെ മധ്യനിരയുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രകടമാകുമെന്നാണ് കരുതുന്നത്. ഈ സമയത്ത് റിങ്കുവിനെ പോലൊരു താരത്തെ ഇന്ത്യ മിസ് ചെയ്യുമെന്നും ലോകകപ്പില്‍ ഇത് വലിയ തിരിച്ചടിയാകുമെന്നും ആരാധകര്‍ പറയുന്നു. ശിവം ദുബെയെ ഉള്‍പ്പെടുത്തി വലിയ തെറ്റാണ് ഇന്ത്യ റിങ്കുവിനോട് ചെയ്തതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments