വാണ്ടറേഴ്‌സിൽ വണ്ടറുകൾ സൃഷ്ടിക്കാൻ ഇന്ത്യ, രണ്ടാം ടെസ്റ്റ് മത്സരം നാളെ

Webdunia
ഞായര്‍, 2 ജനുവരി 2022 (13:02 IST)
ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര ടെസ്റ്റ് പരമ്പര വിജയം നേടാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിനൊപ്പം ചില വ്യക്തിഗത നേട്ടങ്ങൾ കൂടി ലക്ഷ്യം വെച്ചാവും നാളെ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കളത്തിലിറങ്ങുക. വാണ്ടറേഴ്‌സിൽ  കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.
 
ജൊഹന്നസ്‌ബര്‍ഗില്‍ മുമ്പ് കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 2 അര്‍ധ സെഞ്ചുറിയും നേടിയിട്ടുള്ള കോലിക്ക് ഏഴ് റണ്‍സ് കൂടി നേടിയാല്‍ 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡിനെ മറികടക്കാം.  ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും (263) ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ് (262) മൂന്നും നാലും സ്ഥാനങ്ങളില്‍. ഓസീസ് മുന്‍താരം ഡാമിയന്‍ മാര്‍ട്ടിനാണ് അഞ്ചാം സ്ഥാനത്ത് (255). ഫോമിലല്ലാത്ത ഇന്ത്യൻ താരമായ ചേതേശ്വര്‍ പൂജാരയ്‌ക്ക് വാണ്ടറേഴ്‌സിൽ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സഹിതം 229 റണ്‍സുണ്ട്. എന്നാൽ രണ്ടാം ടെസ്റ്റിൽ പുജാര കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments