Webdunia - Bharat's app for daily news and videos

Install App

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2024 (14:03 IST)
Indian Team
നാല് മത്സരങ്ങളടങ്ങിയ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നിര്‍ണായക മത്സരം ഇന്ന്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് ഇരു ടീമുകളും നിലവില്‍ ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തി തിളങ്ങിയെങ്കിലും മത്സരം വിജയിക്കാന്‍ ഇന്ത്യയ്ക്കായിരുന്നില്ല. മുന്‍നിര ബാറ്റര്‍മാര്‍ നിറം മങ്ങിയതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്.
 
പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത് എങ്കിലും ഇവിടെ അവസാനമായി നടന്ന ടി20 മത്സരത്തില്‍ കൂറ്റന്‍ സ്‌കോറാണ് പിറന്നത്.  2023ല്‍ നടന്ന മത്സരത്തില്‍ 258 റണ്‍സായിരുന്നു വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്ക നേടിയത്. എന്നാല്‍ 7 പന്തുകള്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. 35 സിക്‌സുകളാണ് മത്സരത്തില്‍ പിറന്നത്. 46 പന്തില്‍ 118 റണ്‍സുമായി ജോണ്‍സണ്‍ ചാള്‍സാണ് അന്ന് വെസ്റ്റിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 44 പന്തില്‍ 100 റണ്‍സും റീസ ഹെന്റിക്‌സ് 28 പന്തില്‍ 68 റണ്‍സുമായും തിളങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments