Webdunia - Bharat's app for daily news and videos

Install App

India vs South Africa T20 World Cup Final: ദുബെയ്ക്ക് പകരം സഞ്ജു; 2011 ല്‍ ശ്രീശാന്ത് എത്തിയ പോലെ !

2014 നു ശേഷം ആദ്യമായാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്

രേണുക വേണു
വെള്ളി, 28 ജൂണ്‍ 2024 (11:14 IST)
India vs South Africa T20 World Cup Final: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ഫോമിലല്ലാത്ത ശിവം ദുബെയ്ക്ക് പകരമായിരിക്കും സഞ്ജു ഇറങ്ങുക. ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍. ജൂണ്‍ 29 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. 
 
2014 നു ശേഷം ആദ്യമായാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2007 ല്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പില്‍ മാത്രമാണ് ഇന്ത്യക്ക് ജേതാക്കളാകാന്‍ സാധിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി കരുത്തരായ ടീമുകളെ മുഴുവന്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇത്തവണ ഫൈനലില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 
 
2011 ലെ ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമ്പോള്‍ മലയാളി താരം എസ്.ശ്രീശാന്ത് ഫൈനല്‍ മത്സരത്തിന്റെ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നു. ആ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിച്ച ശേഷം പിന്നീടുള്ള മത്സരങ്ങളിലെല്ലാം ശ്രീശാന്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. സെമി ഫൈനലില്‍ പേസര്‍ ആശിഷ് നെഹ്‌റയ്ക്ക് പരുക്ക് പറ്റിയതിനാല്‍ മാത്രമാണ് ഫൈനലില്‍ ശ്രീശാന്ത് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. 
 
ഇത്തവണ സഞ്ജുവിലേക്ക് എത്തുമ്പോള്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ഒരൊറ്റ മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ ഇറങ്ങിയിട്ടില്ല. ഫൈനലിലേക്ക് എത്തുമ്പോള്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജു പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ഇന്ത്യ അവസാനമായി ബര്‍ബഡോസില്‍ കളിച്ചത്. അന്ന് 47 റണ്‍സിന് ഇന്ത്യ ജയിച്ചു. ശിവം ദുബെ വെറും 10 റണ്‍സ് മാത്രമാണ് അന്ന് സ്‌കോര്‍ ചെയ്തത്. ബര്‍ബഡോസില്‍ റണ്‍സ് കണ്ടെത്താന്‍ ദുബെ പാടുപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്ന കാര്യം ഇന്ത്യന്‍ മാനേജ്‌മെന്റ് പരിഗണിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments