Webdunia - Bharat's app for daily news and videos

Install App

India vs Sri Lanka 1st T20I: ഗംഭീറിനും സൂര്യക്കും ആദ്യ 'ടെസ്റ്റ്'; ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്നുമുതല്‍

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത്

രേണുക വേണു
ശനി, 27 ജൂലൈ 2024 (10:40 IST)
India vs Sri Lanka, 1st T20I

India vs Sri Lanka 1st T20I: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം. 
 
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത്. ഒപ്പം ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള കന്നി മത്സരവും. മലയാളി താരം സഞ്ജു സാംസണ്‍ 15 അംഗ സ്‌ക്വാഡില്‍ ഉണ്ടെങ്കിലും ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പര്‍. മൂന്ന് സ്പിന്നര്‍മാരായി ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജുവിന്റെ വഴികള്‍ അടയും. ഇന്നിറങ്ങും റിഷഭ് പന്തിനു പകരം സഞ്ജുവിനെ ഇറക്കാന്‍ ഗംഭീര്‍ തീരുമാനിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് / സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

വളരുന്ന പിള്ളേരുടെ ആത്മവിശ്വാസം തകർക്കരുത്, അസം ഖാനെ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ മോയിൻ ഖാൻ

ഹാര്‍ദ്ദിക്കിന്റെ തീരുമാനവും ഗംഭീര്‍ മാറ്റി, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും?

ദുലീപ് ട്രോഫിയിൽ ക്യാപ്റ്റൻ കൂളാകാൻ സൺ ഗ്ലാസുമിട്ട് വന്ന ശ്രേയസ് ഡക്കായി മടങ്ങി, സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

Sanju Samson: വന്നതും പോയതും അറിഞ്ഞില്ല ! ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സഞ്ജു അഞ്ച് റണ്‍സിനു പുറത്ത്

അടുത്ത ലേഖനം
Show comments