India vs West Indies, 1st Test: വന്നവരെല്ലാം അതിവേഗം തിരിച്ചുപോകുന്നു; 50 റണ്‍സ് ആകും മുന്‍പ് വിന്‍ഡീസിനു നാല് വിക്കറ്റ് നഷ്ടം

അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് നടക്കുന്നത്

രേണുക വേണു
വ്യാഴം, 2 ഒക്‌ടോബര്‍ 2025 (10:57 IST)
India vs West Indies

India vs West Indies, 1st Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കം. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകുമ്പോഴേക്കും വിന്‍ഡീസിന്റെ നാല് വിക്കറ്റുകളും നഷ്ടമായി. 
 
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഓപ്പണര്‍മാരായ ജോണ്‍ കാംപെല്‍ (19 പന്തില്‍ എട്ട്), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (11 പന്തില്‍ പൂജ്യം), അലിക് അതാനസെ (24 പന്തില്‍ 12), ബ്രണ്ടന്‍ കിങ് (15 പന്തില്‍ 13) എന്നിവരുടെ വിക്കറ്റുകള്‍ വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായി. മൂഹമ്മദ് സിറാജിനു മൂന്ന് വിക്കറ്റ്, ജസ്പ്രിത് ബുംറയ്ക്ക് ഒന്ന്. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് ആയപ്പോഴേക്കും വെസ്റ്റ് ഇന്‍ഡീസിനു നാല് വിക്കറ്റുകള്‍ നഷ്ടമായി. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

World Test Championship: കളി തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

Gautam Gambhir: ടി20 പോലെ ടെസ്റ്റ് ടീമിലും "ഗംഭീര" പരീക്ഷണങ്ങൾ, സ്പെഷ്യലിസ്റ്റ് ബാറ്റർമാരെ ഒഴിവാക്കി, റിസൾട്ട് വന്നപ്പോൾ ടെസ്റ്റിൽ പൊട്ടി

India vs Southafrica: ഹാര്‍മര്‍ ഇറങ്ങി, ഇന്ത്യ തവിടുപൊടി, ദക്ഷിണാഫ്രിക്കക്കെതിരെ 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി

അടുത്ത ലേഖനം
Show comments