Webdunia - Bharat's app for daily news and videos

Install App

India vs West Indies 2nd Test Score Card: പൊരുതി വെസ്റ്റ് ഇന്‍ഡീസ്, ഇന്ന് നിര്‍ണായകം

ഇന്ത്യയുടെ സ്‌കോറില്‍ നിന്ന് 209 റണ്‍സ് അകലെയാണ് ഇപ്പോഴും വെസ്റ്റ് ഇന്‍ഡീസ്

Webdunia
ഞായര്‍, 23 ജൂലൈ 2023 (09:24 IST)
India vs West Indies 2nd Test Score Card: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 438 പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്‌കോറില്‍ നിന്ന് 209 റണ്‍സ് അകലെയാണ് ഇപ്പോഴും വെസ്റ്റ് ഇന്‍ഡീസ്. 
 
37 റണ്‍സുമായി അലിക് അതനാസെയും 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍. നായകന്‍ ക്രയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ (235 പന്തില്‍ 75 റണ്‍സ്) അര്‍ധ സെഞ്ചുറിയും ടഗ് നരെയ്ന്‍ ചന്ദര്‍പോള്‍ (95 പന്തില്‍ 33), മാക്കെന്‍സി (57 പന്തില്‍ 32) എന്നിവരുടെ ഭേദപ്പെട്ട പ്രകടനങ്ങളുമാണ് വിന്‍ഡീസിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 
 
നേരത്തെ വിരാട് കോലിയുടെ സെഞ്ചുറിയും (206 പന്തില്‍ 121), രോഹിത് ശര്‍മ (143 പന്തില്‍ 80), രവീന്ദ്ര ജഡേജ (152 പന്തില്‍ 61), യഷസ്വി ജയ്‌സ്വാള്‍ (74 പന്തില്‍ 57), രവിചന്ദ്രന്‍ അശ്വിന്‍ (78 പന്തില്‍ 56) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments