Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് വിന്‍ഡീസിന്റെ കഥ കഴിഞ്ഞു; നടുവൊടിച്ചത് ബുമ്രയും ഖലീല്‍ അഹമ്മദും - ഇന്ത്യക്ക് 105 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് വിന്‍ഡീസിന്റെ കഥ കഴിഞ്ഞു; നടുവൊടിച്ചത് ബുമ്രയും ഖലീല്‍ അഹമ്മദും - ഇന്ത്യക്ക് 105 റൺസ് വിജയലക്ഷ്യം

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (16:13 IST)
പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി വിന്‍ഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍മാരായ ബുമ്രയും ഖലീല്‍ അഹമ്മദുമാണ് തിരുവന്തപുരത്ത് വെസ്‌റ്റ് വിന്‍ഡീന്റെ നടുവൊടിച്ചത്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം), മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ‌ (11 പന്തിൽ ഒൻപത്) റോമാൻ പവൽ‌ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

9.5 ഓവറില്‍ ഒരു മെയ്ഡിനടക്കം 34 റണ്‍സ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. ഖലീല്‍ അഹമ്മദ് ഏഴോവറില്‍ 29ഉം ബുമ്ര ആറോവറില്‍ 11ഉം റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ ആദ്യ ഓവറില്‍ പൂജ്യനായി പൗളിയെ ഭുവനേശ്വര്‍ ധോണിയുടെ കൈയ്യിലെത്തിച്ചു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെതെ നായകന്‍ ഷായ് ഹോപ്പിന്റെ കുറ്റി ബുമ്രയും തെറിപ്പിച്ചതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നു.

നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച മത്സരം പ്രതീക്ഷിച്ച് എത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലാണ് വിന്‍ഡീസ് താരങ്ങള്‍ ബാറ്റിംഗ് പുറത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

അടുത്ത ലേഖനം
Show comments