പൊരുതാന്‍ പോലുമാകാതെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം

പൊരുതാന്‍ പോലുമാകാതെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (17:57 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 127 റൺസിന് തകർന്നടിഞ്ഞ വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം, വെറും 97 പന്തുകളിൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. ജയത്തോടെ ടെസ്‌റ്റ് പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.

പൃഥ്വി ഷാ (54 പന്തിൽ 33)​,​ ലോകേഷ് രാഹുൽ ( 53 പന്തിൽ 33)​ എന്നിവർ പുറത്താകാതെ നിന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ് – 311 & 127, ഇന്ത്യ – 367 & 75/0. നാല് വിക്കറ്റ് വീഴ്‌ത്തിയ പേസർ ഉമേഷ് യാദവാണ് വിൻഡീസിനെ തകർത്തത്. രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി.

ഒന്നാം ഇന്നിംഗ്സില്‍ 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. 38 റണ്‍സെടുത്ത ആംബ്രിസാണ് ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ബ്രാത്ത്‌വെയ്റ്റും പവലും പൂജ്യത്തിന് പുറത്തായി. ഹോപ്(28), ഹെറ്റ്മേര്‍(17), ചേസ്(6), ഡൗറിക്ക്(0), ഹോള്‍ഡര്‍(19), വാറിക്കാന്‍(7), ഗബ്രിയേല്‍(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 10 റണ്‍സുമായി ബിഷൂ പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments