Webdunia - Bharat's app for daily news and videos

Install App

IND vs SA: ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രം കുറിച്ച് ഇന്ത്യ, രോഹിത്തിന്റെയും പിള്ളേരുടെയും വിജയം 7 വിക്കറ്റിന്

അഭിറാം മനോഹർ
വ്യാഴം, 4 ജനുവരി 2024 (17:21 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. വിജയത്തോടെ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കേപ്ടൗണ്‍ ടെസ്റ്റില്‍ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റിന് മറികടക്കുകയായിരുന്നു.
 
വെറും ഒന്നരദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നീണ്ടുനിന്നത്. മത്സരത്തിലെ 79 റണ്‍സ് വിജയലക്ഷ്യം വെറും 12 ഓവറിലാണ് ഇന്ത്യ മറികടന്നത്. 23 പന്തില്‍ 6 ഫോറടക്കം 28 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ 11 പന്തില്‍ 12 റണ്‍സ് നേടിയ വിരാട് കോലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മ 22 പന്തില്‍ 2 ഫോറടക്കം 17 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 176 റണ്‍സിലേയ്‌ക്കെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ടാമിന്നിങ്ങ്‌സില്‍ 6 വിക്കറ്റെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

റോയല്‍ മെന്റാലിറ്റി: പരിക്കേറ്റിട്ടും ക്രച്ചസില്‍ പരിശീലന ക്യാമ്പിലെത്തി ദ്രാവിഡ്, വീഡിയോ

ഏറെ അകലെയല്ല, അധികം വൈകാതെ ലിമിറ്റഡ് ഓവറിൽ ഒരു ഐസിസി കിരീടം ന്യൂസിലൻഡ് നേടും: റിക്കി പോണ്ടിംഗ്

അതേ സ്ഥലത്ത് വീണ്ടും പുറം വേദന വന്നാൽ ബുമ്രയുടെ കരിയർ തന്നെ തീരും, 3 ടെസ്റ്റുകൾ തുടർച്ചയായി ബുമ്രയെ കളിപ്പിക്കരുത്

തലങ്ങും വിലങ്ങും സിക്സടിക്കുന്നു, 13കാരൻ സൂര്യവംശി ആരെന്ന് തെളിയിക്കും, ഐപിഎല്ലിൽ തിളങ്ങുമെന്ന് സഞ്ജു സാംസൺ

രോഹിത്തിന്റെ കീഴില്‍ തന്നെ 2027ലെ ഏകദിന ലോകകപ്പ് അടിക്കും, അണിയറയില്‍ വമ്പന്‍ പദ്ധതികള്‍

അടുത്ത ലേഖനം
Show comments