Webdunia - Bharat's app for daily news and videos

Install App

ഒരു നവംബര്‍ 19ന്റെ കണക്കുണ്ട് വീട്ടാന്‍, ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തില്‍ കണ്ണും നട്ട് ഇന്ത്യന്‍ ആരാധകര്‍

അഭിറാം മനോഹർ
തിങ്കള്‍, 24 ജൂണ്‍ 2024 (12:38 IST)
Indian Team, Cricket
2023 നവംബര്‍ മാസത്തിലെ പത്തൊമ്പതാം തീയ്യതി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ദിവസമായിരിക്കും. ഏകദിന ലോകകപ്പിലെ അത് വരെയുള്ള എല്ലാ മത്സരങ്ങളിലും ആധികാരികമായി വിജയം സ്വന്തമാക്കിയ ശേഷം ഫൈനല്‍ ദിനത്തില്‍ വിജയപ്രതീക്ഷയുമായി എത്തിയ ഇന്ത്യന്‍ നിരയെ ഓസീസ് ബൗളര്‍മാരും ബാറ്റര്‍മാരും ചേര്‍ന്ന് നിലം പരിശാക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ന്നുപോയിരുന്നു. 
 
ബൈലാറ്ററല്‍ സീരീസുകളില്‍ ഏത് ടീമിനെയും തോല്‍പ്പിക്കുമെങ്കിലും 10 വര്‍ഷക്കാലത്തിന് മുകളിലായി ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല എന്നത് ആരാധകരെ നിരാശയുടെ പടുകുഴിയിലാണ് വീഴ്ത്തിയത്. ഇന്ന് ഓസീസിനെതിരെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് പോരാട്ടമാണെങ്കിലും ഇന്ത്യക്കെതിരെ വിജയിച്ചെങ്കില്‍ മാത്രമെ ഓസീസിന് ടൂര്‍ണമെന്റില്‍ മുന്നൊട്ട് പോകാനാകു. അതിനാല്‍ തന്നെ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ വിജയിക്കാനായാല്‍ ആ നവംബര്‍ 19ന്റെ കണക്ക് വീട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
 
ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് ലൂസിയയില്‍ നടക്കുന്ന മത്സരത്തില്‍ മഴയും ആശങ്കകള്‍ സമ്മാനിക്കുന്നുണ്ട്. ഇന്നത്തെ മത്സരം മഴ മുടക്കുകയാണെങ്കില്‍ ഇന്ത്യ സെമി ഫൈനല്‍ യോഗ്യത നേടും. ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ വിജയിക്കുകയാണെങ്കില്‍ അഫ്ഗാനായിരിക്കും ഇന്ത്യയ്‌ക്കൊപ്പം സെമിയിലേക്ക് പ്രവേശിക്കുക. സൂപ്പര്‍ എട്ടില്‍ ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് വിജയിക്കാനായാല്‍ മധുരപ്രതികാരത്തിനൊപ്പം ഇന്ത്യന്‍ ടീമിനും അത് വലിയ ആത്മവിശ്വാസം നല്‍കും. അഫ്ഗാനെതിരായ അപ്രതീക്ഷിത തോല്‍വിക്ക് ശേഷമാണ് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഒരു തോല്‍വി ഓസീസിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കും എന്നതിനാല്‍ നേരത്തെ ഓസീസിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കാന്‍ തന്നെയാകും ഇന്ത്യ ശ്രമിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments