Webdunia - Bharat's app for daily news and videos

Install App

K L Rahul: കെ എൽ രാഹുൽ പുറത്തേക്ക്?, ടെസ്റ്റിൽ സഞ്ജുവിന് വിളിയെത്തുമോ?

അഭിറാം മനോഹർ
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (14:15 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്ങ്‌സിലും പരാജയപ്പെട്ടതൊടെ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഒന്നാം ഇന്നിങ്ങ്‌സില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിങ്ങ്‌സില്‍ 12 റണ്‍സ് മാത്രമാണ് നേടാനായത്. ഫീല്‍ഡിലും നിറം മങ്ങിയ പ്രകടനമാണ് താരം നടത്തിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ വെറും 46 റണ്‍സില്‍ പുറത്തായതോടെ രണ്ടാം ഇന്നിങ്ങ്‌സില്‍ കെ എല്‍ രാഹുലിന്റെ മുകളില്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറിയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്.
 
 ഇന്ത്യന്‍ ടീമില്‍ കോലി കഴിഞ്ഞാല്‍ ഏറ്റവും സാങ്കേതികവുള്ള ബാറ്റര്‍ എന്നതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ തിളങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും രാഹുലിന്റെ ഈ തകര്‍ച്ച ആരാധകരെ നിരാശരാക്കുന്നതാണ്. അതേസമയം ടോപ് ഓര്‍ഡറില്‍ നിന്നും താരത്തെ ആറാം സ്ഥാനക്കാരനാക്കിയത് പ്രശ്‌നമായിട്ടുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. മോശം പ്രകടനങ്ങള്‍ തുടര്‍ന്നതോടെ ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ പ്ലാനുകളില്‍ നിന്ന് മാറ്റണമെന്നും ആരാധകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
 
 ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമാകാന്‍ സാധ്യതയേറെയാണ്. അതേസമയം കെ എല്‍ രാഹുലിന്റെ സ്ഥാനത്ത് സഞ്ജു സാംസണെ ടെസ്റ്റില്‍ പരീക്ഷിക്കണമെന്ന ആവശ്യവും ഒരു കോണില്‍ നിന്നും ഉയരുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ ലീഡര്‍ഷിപ്പ് ടീം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സഞ്ജു വെളിപ്പെടുത്തിയത്. ബംഗ്ലാദേശിനെതിരെ നേടിയ ടി20 സെഞ്ചുറിയോടെ സഞ്ജുവിന്റെ ആരാധക പിന്തുണയും വര്‍ധിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

അടുത്ത ലേഖനം
Show comments