Ajay Jadeja: പിള്ളേരെ നിങ്ങള്‍ നന്നായിട്ട് കളിക്ക്, എനിക്ക് വേറെ ശമ്പളമൊന്നും വേണ്ട, കൈയ്യടി വാങ്ങി അഫ്ഗാന്‍ ടീം മെന്ററായ ഇന്ത്യന്‍ താരം അജയ് ജഡേജ

അഭിറാം മനോഹർ
ശനി, 15 ജൂണ്‍ 2024 (08:58 IST)
Afganistan cricket
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെ ടി20 ലോകകപ്പിലും അസൂയാര്‍ഹമായ പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ചവെയ്ക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തുകൊണ്ട് സൂപ്പര്‍ എട്ടിലേക്ക് എത്തിയിരിക്കുകയാണ് അഫ്ഗാന്‍ നിര. ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍ ട്രോട്ടാണ് നിലവില്‍ അഫ്ഗാന്‍ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരമായ അജയ് ജഡേജയാണ് അഫ്ഗാന്‍ ടീമിന്റെ മെന്റര്‍. എന്നാല്‍ ടീം മെന്റര്‍ എന്ന നിലയില്‍ യാതൊരു പ്രതിഫലവും അജയ് ജഡേജ അഫ്ഗാന്‍ ടീമില്‍ നിന്നും വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നസീബ് ഖാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി തവണ അജയ് ജഡേജയോട് പ്രതിഫലം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്ന് നസീബ് ഖാന്‍ പറയുന്നു. കഴിഞ്ഞ 2023 ഏകദിന ലോകകപ്പ് മുതലാണ് ജഡേജ അഫ്ഗാന്‍ ടീമിനൊപ്പം ചേരുന്നത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തകര്‍ത്ത് സെമിഫൈനല്‍ വരെ മുന്നേറാന്‍ അഫ്ഗാനായിരുന്നു.
 
ഞങ്ങള്‍ പലതവണ ശ്രമിച്ചെങ്കിലും 2023ല്‍ അഫ്ഗാന്‍ ടീമിന് നല്‍കിയ സേവനത്തിന് പ്രതിഫലം വാങ്ങാന്‍ ജഡേജ തയ്യാറായില്ല. നിങ്ങള്‍ നന്നായി കളിക്കുകയാണെങ്കില്‍ അതാണ് എനിക്ക് ലഭിക്കുന്ന വലിയ പ്രതിഫലമെന്നാണ് ജഡേജ ടീമിനോട് പറഞ്ഞത്. നസീബ് ഖാന്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ജഡേജയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. കാര്യമായ ക്രിക്കറ്റ് സൗകര്യങ്ങള്‍ രാജ്യത്ത് ലഭ്യമല്ലാതിരുന്നിട്ടും വമ്പന്‍ മുന്നേറ്റമാണ് അഫ്ഗാന്‍ ക്രിക്കറ്റ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

Virat Kohli: ഫിറ്റ്നസ്സിൽ ഡൗട്ട് വെയ്ക്കല്ലെ, രണ്ടാം ഏകദിനത്തിൽ കോലി ഓടിയെടുത്തത് 60 റൺസ്!

India vs South Africa 2nd ODI: ബൗളിങ്ങില്‍ 'ചെണ്ടമേളം'; ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

അടുത്ത ലേഖനം
Show comments