Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്, എല്ലാ കണ്ണുകളും രോഹിത്തിലേക്ക്

Webdunia
വ്യാഴം, 30 നവം‌ബര്‍ 2023 (14:10 IST)
അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി20,ഏകദിന,ടെസ്റ്റ് പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ടീമിലെത്തുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2022ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ടി20യില്‍ രോഹിത് കളിച്ചിട്ടില്ല. എന്നാല്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത്തിനെ നായകനാക്കാന്‍ ബിസിസിഐയ്ക്ക് താത്പര്യമുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ രോഹിത് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
 
അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി വ്യക്തമാക്കി. ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും പരമ്പരയില്‍ കോലി കളിക്കുക. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് വിട്ടുനില്‍ക്കുകയാണെങ്കില്‍ കെ എല്‍ രാഹുലായിരിക്കും ടി20 ടീമിനെ നയിക്കുക. ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്‍ വരുന്നതോടെ റുതുരാജ് ഗെയ്ക്ക്വാദായിരിക്കും ടീമിന് പുറത്താകുക. ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ തിരിച്ചെത്തുന്നതോടെ പ്രസിദ്ധ് കൃഷ്ണ പുറത്താകും. വിജയ് ഹസാരെ ട്രോഫിയില്‍ ദയനീയ പ്രകടനം നടത്തുന്ന മലയാളി താരം സഞ്ജു സാംസണിന് ഇക്കുറിയും അവസരം ലഭിച്ചേക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അസൂറിപടയെ കരകയറ്റിയെ പറ്റു, പരിശീലകസ്ഥാനമേറ്റെടുത്ത് ഗട്ടൂസോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

അടുത്ത ലേഖനം
Show comments