Webdunia - Bharat's app for daily news and videos

Install App

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്, സഞ്ജുവിന് ഇന്ന് വിധിദിനം

Webdunia
വെള്ളി, 23 ജൂണ്‍ 2023 (14:08 IST)
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വിന്‍ഡീസില്‍ 2 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് ടീമില്‍ നിന്നും നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും താരത്തിന് വിശ്രമം നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ രോഹിത് തന്നെയാകും നയിക്കുക.
 
അതേസമയം യുവതാരം യശ്വസി ജയ്‌സ്വാള്‍ അടക്കമുള്ള താരങ്ങള്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെടുമെന്ന് റിപ്പൊര്‍ട്ടുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിനെ നയിക്കുക. ഐപിഎല്ലില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ ടി20,ഏകദിന ടീമുകളില്‍ സഞ്ജു സാംസണും ഇടം പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വിന്‍ഡീസ് പര്യടനത്തില്‍ ഇടം പിടിക്കാനും മികച്ച പ്രകടനം നടത്താനും സാധിച്ചാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിക്കും. അതിനാല്‍ തന്നെ ഇന്നത്തെ ടീം പ്രഖ്യാപനം സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായകമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

വളരുന്ന പിള്ളേരുടെ ആത്മവിശ്വാസം തകർക്കരുത്, അസം ഖാനെ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ മോയിൻ ഖാൻ

ഹാര്‍ദ്ദിക്കിന്റെ തീരുമാനവും ഗംഭീര്‍ മാറ്റി, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും?

ദുലീപ് ട്രോഫിയിൽ ക്യാപ്റ്റൻ കൂളാകാൻ സൺ ഗ്ലാസുമിട്ട് വന്ന ശ്രേയസ് ഡക്കായി മടങ്ങി, സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

അടുത്ത ലേഖനം
Show comments