ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സമനിലയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന ഇന്ത്യ സമനിലയോടെ മൂന്നാമതെത്തി. ഇന്ത്യയെ പിന്തള്ളി ചിരവൈരികളായ പാകിസ്താനാണ് രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുന്നത്.
കളിച്ച ഏക ടെസ്റ്റില്‍ ജയിച്ച ശ്രീലങ്കയായിരുന്നു 100 ശതമാനം പോയിന്റോടെ തലപ്പത്ത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരേ പോയന്റാണ് ഉണ്ടായിരുന്നത്. പക്ഷേ ബംഗ്ലാദേശിനെതിരായ വിജയത്തോടെ പാകിസ്ഥാൻ ഇന്ത്യയെ പിന്തള്ളിയിരിക്കുകയാണ്.പുതുക്കിയ പോയിന്റ് പട്ടിക പ്രകാരം 100 ശതമാനം പോയിന്റുമായി ലങ്ക തലപ്പത്താണ്. 66.66 ശതമാനം പോയിന്റോടെ പാക് ടീമാണ് രണ്ടാമതും 50 ശതമാനം പോയന്റുമായി ഇന്ത്യ മൂന്നാമതുമാണ്.
ആകെ 30 പോയന്റുമായി ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. എന്നാൽ പോയിന്റല്ല മറിച്ച് മറിച്ച് പോയിന്റ് ശതമാനമാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ഈ കാരണത്താലാണ് 12 പോയിന്റ് മാത്രം ലഭിച്ചിട്ടും ഇന്ത്യയെ പിന്തള്ളി ലങ്ക തല്പ്പത്തെത്തിയിരിക്കുന്നത്. പോയന്റ് അടിസ്ഥാനത്തിൽ 24 പോയന്റുമായി പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമതുള്ളത്.