Webdunia - Bharat's app for daily news and videos

Install App

ലങ്കൻ പര്യടനത്തിന്റെ തീയതികളായി, ഇന്ത്യൻ സംഘത്തെ 15ന് പ്രഖ്യാപിച്ചേക്കും

Webdunia
ചൊവ്വ, 8 ജൂണ്‍ 2021 (13:04 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ നടക്കും. ഇന്ത്യയുടെ ഒന്നാം നിര ടീം ലോക ടെസ്റ്റ് പര്യടന‌ത്തിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ ഇന്ത്യൻ യുവനിരയാണ് ശ്രീലങ്കയിലേക്ക് പോവുക. മൂന്ന് ഏകദിനങ്ങളും,ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
 
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. നായകനായി ശിഖർ ധവാൻ,ഹാർദ്ദിക് പാണ്ഡ്യ,ശ്രേയസ് അയ്യർ എന്നിവരെയാണ് പരിഗണിക്കുന്നത്.ജൂലൈ 13, 16, 18 തീയതികളിൽ ഏകദിന മത്സരങ്ങൾ, പിന്നാലെ 21, 23, 25 തീയതികളിൽ ട്വൻറി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം.
 
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ആരും ലങ്കൻ പര്യടനത്തിനില്ലെന്നിരിക്കെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മലയാളി താരം സഞ്ജു സാംസണിന് ടീമിൽ അവസരം ലഭിച്ചേക്കും. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനാണ് ടീമിന്റെ പരിശീലന ചുമതല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments