വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും; കെ.എല്‍.രാഹുലിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചന

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (08:41 IST)
ട്വന്റി 20 ക്രിക്കറ്റില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ആലോചിക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇടത്-വലത് കോംബിനേഷന്‍ നടപ്പിലാക്കാന്‍ ആലോചനയുണ്ട്. കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കി രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കുന്നതാണ് പരിഗണനയില്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണ്‍ ചെയ്തത്. മധ്യനിരയില്‍ നേരത്തെ ബാറ്റ് ചെയ്തുള്ള പരിചയം കെ.എല്‍.രാഹുലിനുമുണ്ട്. ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ രാഹുല്‍ തയ്യാറാകുമോ എന്നതാണ് മറ്റൊരു ചോദ്യം. 
 
ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് വെങ്കടേഷ് അയ്യരെ സ്ഥിരമാക്കാനും രാഹുല്‍ ദ്രാവിഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറത്തിരിക്കേണ്ടിവരും. ഫിനിഷര്‍ എന്ന റോളിലും വെങ്കടേഷ് അയ്യര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്‍ ഓപ്ഷനായി തുടരും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിക്ക് പരിക്ക്, ഐപിഎല്ലിലെ ആദ്യ രണ്ടാഴ്ച ചെന്നൈയ്ക്കായി കളിക്കില്ല, കീപ്പറാവുക സഞ്ജു

'നീ ക്യാപ്റ്റനായാൽ ഒപ്പം കളിക്കാൻ ആഗ്രഹമുണ്ട്', ചെന്നൈയിൽ വരാനുള്ള താല്പര്യം 2 വർഷം മുൻപെ സഞ്ജു റുതുവിനോട് പറഞ്ഞു

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഫ്രാൻസിനെതിരെ ടോസ്റ്റായി, ആഞ്ചലോട്ടിക്ക് കീഴിലും അടി തെറ്റി കാനറികൾ

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

അടുത്ത ലേഖനം
Show comments