Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ ഇത്തവണ മുംബൈ പ്ലേ ഓഫിൽ പോലും കടക്കില്ല: തുറഞ്ഞ് ഓസീസ് ഇതിഹാസം

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (16:54 IST)
ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവുമായി കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി. ഈ കളിയും വെച്ച് ഇത്തവണ മുംബൈ പ്ലേ ഓഫിൽ പോലും എത്താൻ സാധ്യതയില്ലെന്ന് ടോം മൂഡി പറഞ്ഞു.
 
 മുംബൈയ്ക്ക് നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യം ഞാൻ ഐപിഎൽ തുടങ്ങും മുൻപെ തന്നെ പറഞ്ഞതാണ്. ഒട്ടും സന്തുലിതമല്ലാത്ത ടീമാണ് മുംബൈയുടേത്. അവർക്ക് മികച്ച ബൗളർമാരോ വിദേശ പേസർമാരോ ഇല്ല. അതുപോലെ വിദേശതാരങ്ങളുടെ കാര്യത്തിലും അവർക്ക് സന്തുലനമില്ല. നിരവധി പവർ ഹിറ്റർമാർ മുംബൈയ്ക്കുണ്ട്. എന്നാൽ ടീമിലെടുക്കാവുന്ന പരമാവധി വിദേശകളിക്കാർക്ക് എണ്ണമുള്ളപ്പോൾ ഇത്രയധികം പവർ ഹിറ്റർമാരായുള്ള വിദേശി താരങ്ങൾ എന്തിനാണ്. ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ പരിചയസമ്പത്തിൻ്റെ കുറവ് മുംബൈയിൽ കാണാൻ സാധിച്ചെന്നും ടോം മൂഡി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

Ravichandran Ashwin: 'ചെന്നൈ വന്ത് എന്‍ ടെറിട്ടറി'; ഒന്നാം ടെസ്റ്റില്‍ അശ്വിനു സെഞ്ചുറി, ഇന്ത്യക്ക് മികച്ച സ്‌കോര്‍

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments