Webdunia - Bharat's app for daily news and videos

Install App

ചാമ്പ്യന്‍സ് ട്രോഫിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശ്രീലങ്കയ്‌ക്ക് വമ്പന്‍ തിരിച്ചടി

ചാമ്പ്യന്‍സ് ട്രോഫിയില്‍ ലങ്കയ്‌ക്ക് തിരിച്ചടി; മാത്യൂസ് കളിച്ചേക്കില്ല

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (14:04 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയസാധ്യതയില്ലെന്ന കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്ന ശ്രീലങ്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ക്യാപ്‌റ്റന്‍ അഞ്ചലോ മാത്യൂസ് പരുക്കിന്റെ പിടിയിലായതാണ് ലങ്കയ്‌ക്ക് വിനയായത്.

ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ലങ്കയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ നിന്ന് മാത്യൂസ് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കാലിനാണ് പരുക്കെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അതേസമയം, താരത്തിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

മാത്യൂസ് പരുക്കിന്റെ പിടിയിലായതോടെ വൈസ് ക്യാപ്റ്റൻ ഉപുൽ തരംഗ ടീമിനെ നയിച്ചേക്കും. പരുക്ക് മാറിയാല്‍ ആദ്യ മത്സരത്തിന് ശേഷമുള്ള മത്സരങ്ങളില്‍ മാത്യൂസ് കളിച്ചേക്കും.

പരുക്ക് നിരന്തരം വേട്ടയാടുന്നത് ശക്തമായതോടെ മാത്യൂസ് ജനുവരിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലായിരുന്നു. കഴിഞ്ഞ വർഷം അവസാനം സിംബാബ് വെയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും മാത്യൂസ് കളിച്ചിരുന്നില്ല.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, Test 1: കോലിയുടെ പകരക്കാരനായി ഇറങ്ങാന്‍ ഗില്ലിനു ആഗ്രഹം; ഓപ്പണര്‍മാരായി ജയ്‌സ്വാളും രാഹുലും

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

അടുത്ത ലേഖനം
Show comments