Webdunia - Bharat's app for daily news and videos

Install App

കണക്കുകളിലും വിശകലനങ്ങളിലുമല്ല, കളിയിലാണ് കാര്യമെന്ന് കോലി

Webdunia
ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (08:25 IST)
കളിക്കളത്തിന് പുറത്തിരുന്ന് നടത്തുന്ന വിശകലനങ്ങളിലോ കണക്കുകളിലോ അല്ല കാര്യമെന്നും ഗ്രൗണ്ടിലെ പ്രകടനമാണ് പ്രധാനമെന്നും വിരാട് കോലി.ഐപിഎല്ലിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ടി20 ലോകകപ്പിന് ശേഷം ടി20 ക്യാ‌പ്‌റ്റൻസി ഒഴിയുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് കോലി മാധ്യമങ്ങളെ കണ്ടത്.
 
ആദ്യഘട്ടത്തിനുശേഷമുള്ള നീണ്ട ഇടവേള രണ്ടാം ഘട്ടത്തില്‍ പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന്  ഗ്രൗണ്ടിന് പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ,നിങ്ങള്‍ തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചു വന്നാലും ആറ് കളികള്‍ തോറ്റു വന്നാലും അടുത്ത മത്സരം പുതിയതാണ്. അവിടെ എങ്ങനെ കളിക്കുന്നു എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഒരു മത്സരവും ജയിച്ചതായോ തോറ്റതായോ കണക്കാക്കി കളിക്കാനാവില്ല. എന്നാണ് കോലി മറുപടി നൽകിയത്.
 
കളിക്കളത്തിന് പുറത്ത് ഒരുപാട് കണക്കുകളും വിശകലനങ്ങളും നടക്കും എന്നാൽ ശരിക്കും കളി ഗ്രൗണ്ടിലാണ്. അവിടെ എങ്ങനെ പ്രതികരിക്കുന്നു ഗെയിം പ്ലാൻ നടപ്പിലാക്കുന്നു.  ഒരു സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കുന്നു എന്നതൊക്കെയാണ് പ്രധാനം. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള വിശകലനങ്ങളും വിലയിരുത്തലുകളും അധികം ശ്രദ്ധിക്കാറില്ല. കോലി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

അടുത്ത ലേഖനം
Show comments