Webdunia - Bharat's app for daily news and videos

Install App

ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലക സ്ഥാനത്തേക്ക്? ഇനി കളിക്കില്ല !

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (20:26 IST)
സൂപ്പര്‍താരം എം.എസ്.ധോണി 2022 ഐപിഎല്ലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. 2021 സീസണ്‍ പൂര്‍ത്തിയാകുന്നതോടെ ധോണി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍, തനിക്ക് ഏറെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയുമായുള്ള ബന്ധം ഉടന്‍ ഉപേക്ഷിക്കാന്‍ താരം തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ ആകുമ്പോഴേക്കും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലക സ്ഥാനത്തേക്ക് എത്താനാണ് സാധ്യത. 
 
അതേസമയം, 2022ലെ ഐപിഎല്‍ സീസണിലേക്കുള്ള മെഗാലേലത്തിന്റെ നിബന്ധനകള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. 2021 സീസണിലെ ഐപിഎല്‍ പോരാട്ടം യുഎഇയില്‍ പുനരാരംഭിക്കാനിരിക്കെയാണ് മെഗാലേലത്തിന്റെ നിബന്ധനകള്‍ പുറത്തുവിട്ടത്.
 
മെഗാലേലത്തില്‍ നാല് താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താം. ശേഷിക്കുന്ന താരങ്ങളെ റിലീസ് ചെയ്യണം. പുതിയ ഐപിഎല്‍ ടീമുകള്‍ കൂടി എത്തുമ്പോള്‍ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം കൂടി ഒരുക്കുന്നതിനായാണ് നാല് താരങ്ങളെ മാത്രം നിലനിര്‍ത്താം എന്ന നിബന്ധന കൊണ്ടുവന്നത്.
 
മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശതാരത്തെയോ അല്ലെങ്കില്‍ 2 വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താം. കഴിഞ്ഞ തവണ 3 താരങ്ങളെ നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടൊ മാച്ച് അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മുഴുവൻ പാർട്ടി, ഹോട്ടലിൽ തിരിച്ചെത്തുന്നത് രാവിലെ 6 മണിക്ക് മാത്രം, പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

അടുത്ത ലേഖനം
Show comments