Webdunia - Bharat's app for daily news and videos

Install App

മെഗാതാരലേലം 5 വർഷത്തിൽ മതി, 8 താരങ്ങളെ നിലനിർത്താൻ അനുവദിക്കണം, ആവശ്യവുമായി കൂടുതൽ ഫ്രാഞ്ചൈസികൾ

അഭിറാം മനോഹർ
വ്യാഴം, 25 ജൂലൈ 2024 (12:59 IST)
ഐപിഎല്‍ മെഗാതാരലേലം അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എന്ന നിലയിലേക്ക് മാറ്റണമെന്നും ഓരോ ഫ്രാഞ്ചൈസികള്‍ക്കും 8 കളിക്കാരെ വരെ നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ ഫ്രാഞ്ചൈസികള്‍. 2025 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം നില്‍ക്കെയാണ് പുതിയ ആവശ്യങ്ങളുമായി ഫ്രാഞ്ചൈസികള്‍ രംഗത്ത് വന്നിരിക്കുന്നത്.
 
 നിലവില്‍ 3 വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഐപിഎല്‍ മെഗാ താരലേലം നടത്തുന്നത്. ഇത് 5 വര്‍ഷമാക്കുന്നതോടെ ടീമുകള്‍ക്ക് തുടര്‍ച്ച ലഭിക്കുമെന്നും തുടര്‍ച്ചയായി താരങ്ങള്‍ മാറുന്നത് ടീമിന്റെ തുടര്‍ച്ച നഷ്ടമാക്കുന്നുവെന്നും ടീമുകള്‍ പറയുന്നു. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും ഈ സമയം ആവശ്യമാണെന്നും ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കുന്നു. 2008ന് ശേഷം പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഓരോ ടീമുകളും വലിയ സംഖ്യയാണ് ചിലവാക്കുന്നത്. എന്നാല്‍ ഈ താരങ്ങളെ 2-3 സീസണ്‍ കഴിയുമ്പോള്‍ തന്നെ ടീമുകള്‍ക്ക് കൈവിടേണ്ടതായ അവസ്ഥ വരുന്നുണ്ട്.
 
താരലേലത്തിന് മുന്‍പായി കളിക്കാരുടെ പ്രതിഫലം ചര്‍ച്ച ചെയ്യാനുള്ള സമയം അനുവദിക്കണമെന്നും ചില ഫ്രാഞ്ചൈസികള്‍ക്ക് അഭിപ്രായമുണ്ട്. 2-3 വര്‍ഷം മുന്‍പ് വാങ്ങിയ അതേ തുകയിലാണ് പല താരങ്ങളും ടീമുകള്‍ക്കായി കളിക്കുന്നത്. ഇത് പുതുക്കാന്‍ ഇതിലൂടെ സാധിക്കും. ഇക്കാര്യങ്ങള്‍ സുതാര്യമായി നടത്താന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരണം. നിലവില്‍ 5 താരങ്ങളെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. ആര്‍ടിഎം ഉള്‍പ്പടെയുള്ള ഈ സംഖ്യ എട്ടാക്കി മാറ്റണമെന്നും ടീമുകള്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

World Championship of Legends: പാകിസ്ഥാനോട് കളിക്കാനില്ല, വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് സെമിയിൽ നിന്നും പിന്മാറി ഇന്ത്യ ചാമ്പ്യൻസ്

Pep Guardiola: സിറ്റി വിട്ടാൽ ദീർഘ ഇടവേള, കരിയർ പ്ലാൻ വ്യക്തമാക്കി പെപ് ഗാർഡിയോള

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, മിച്ച് മാർഷ് നയിക്കും

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

അടുത്ത ലേഖനം
Show comments